|    Feb 27 Mon, 2017 1:06 am
FLASH NEWS

നാടെങ്ങും ശിശുദിനം വിപുലമായി ആഘോഷിച്ചു

Published : 15th November 2016 | Posted By: SMR

കോഴിക്കോട്: തോപ്പയില്‍ എംഇഎസ് അങ്കണവാടി വിദ്യാര്‍ഥികള്‍ ശിശുദിനം ആഘോഷിച്ചു. വിവിധ മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. എംഇഎസ് ജില്ലാ കമ്മിറ്റിയംഗം കെ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആയിശബി ഉദ്ഘാടനം ചെയ്തു. പി പി സുഹറാബി, എന്‍ വി സീനത്ത്, ടി വി കൗലത്ത്ബീവി സംസാരിച്ചു.നരിക്കുനി: പുന്നശ്ശേരി സൗത്ത് എഎംഎല്‍പി സ്‌കൂളില്‍ ശിശുദിനം വിപുലമായി ആചരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ് മല്‍സരം, പ്രസംഗ മല്‍സരം, ശിശുദിന റാലി എന്നിവ സംഘടിപ്പിച്ചു. അധ്യാപകരും, കുട്ടികളും രക്ഷിതാക്കളും അണിനിരന്ന റാലി സംഘടിപ്പിച്ചു. പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച് ‘ചാച്ചാജിവന്നു. ചാച്ചാജിയുടെ വേഷമണിഞ്ഞ മുഹമ്മദ് സിനാന്‍ കുട്ടികള്‍ക്ക് മധുരം നല്‍കി. കാന്തപുരം അങ്കണവാടിയിലെ കൊച്ചു കൂട്ടുകാരുടെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി. എം മുഹമ്മദ് അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. ഐ അനില്‍കുമാര്‍, ഹരികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സ്‌കൂള്‍ ലീഡേഴ്‌സ് മീറ്റും ഓപണ്‍ ഫോറവുംകോഴിക്കോട്: ചൈല്‍ഡ്‌ലൈന്‍, കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും റീജ്യണല്‍ സയന്‍സ് സെന്ററിന്റേയും ആഭിമുഖ്യത്തില്‍ സ്‌കൂള്‍ ലീഡേഴ്‌സ് മീറ്റും ഓപണ്‍ ഫോറവും സംഘടിപ്പിച്ചു. വിവിധ സ്‌കൂളിലെ ലീഡര്‍മാര്‍ പങ്കെടുത്തു. ജില്ലയിലെ കുട്ടികളുമായി ബന്ധപ്പെട്ട വകുപ്പ് മേധാവികളാണ് ഓപണ്‍ഫോറത്തില്‍ കുട്ടികളുമായി സംവദിച്ചത്. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ സുരേഷ്, റീജ്യണല്‍ സയന്‍സ് സെന്റര്‍ ഡയറക്ടര്‍ പി എസ് രാമചന്ദ്രന്‍, ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍ കുഞ്ഞോയി പുത്തൂര്‍, റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി ജെ പോള്‍സണ്‍, ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഷീബാ മുംതാസ്, അസികമ്മീഷണര്‍ കെ രാജു കുട്ടികളുമായി സംവദിച്ചു.ജില്ലാ സബ്ജഡ്ജ് ആര്‍ എല്‍ ബൈജു മോഡറേറ്ററായിരുന്നു. ചൈല്‍ഡ് ലൈന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം അബ്ദുല്‍ ജബ്ബാര്‍, കോ-ഓഡിനേറ്റര്‍മാരായ എം പി മുഹമ്മദലി, ഫെമിജാസ് സംബന്ധിച്ചു.  മുക്കം: ശിശുദിനത്തോടനുബന്ധിച്ച് പന്നിക്കോട് എയുപി സ്‌കൂളില്‍ യൂനിവേഴ്‌സല്‍ ബ്രദേഴ്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ വിവിധ പരിപാടികള്‍ നടത്തി. നെഹ്‌റുവിനെ കുറിച്ച് മനസ്സിലാക്കാനുതകുന്ന പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി. കെ എം എല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വിഷ്ണു കയ്യൂണമ്മല്‍ സ്‌കൂള്‍ ലീഡര്‍ ഹുദ മജീദിന് പുസ്തകം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാന അധ്യാപിക കുസുമം തോമസ് അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day