|    Nov 16 Fri, 2018 2:53 am
FLASH NEWS

നാടെങ്ങും വൃക്ഷതൈ നട്ട് പരിസ്ഥിതിദിനമാഘോഷിച്ചു

Published : 6th June 2017 | Posted By: fsq

 

ആലുവ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി റൂറല്‍ പോലിസ് നടത്തിയ പരിസ്ഥിതി ദിന പരിപാടികള്‍ റൂറല്‍ പോലീസ് ചീഫ് എ വി ജോര്‍ജ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി സുനില്‍ കുമാര്‍ പോലിസ് ക്വാര്‍ട്ടേഴ്‌സ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ലാലിയമ്മ തോമസ് പങ്കെടുത്തു.പറവൂര്‍: ചരിത്രമുറങ്ങുന്ന ചേന്ദമംഗലത്തിന്റെ മണ്ണില്‍ കോട്ടയില്‍ കോവിലകത്ത് ജനപ്രതിനിധികളും വൈദികനും ഖത്തീഫും പരിസ്ഥിതി പ്രവര്‍ത്തകനും ഒന്നിച്ച് ഒരേ സമയം പെരിയാറിന്റെ തീരത്ത് ഇല്ലിമുളം തൈകള്‍ നട്ടത് ചരിത്ര ഭൂമിയുടെ സവിശേഷത വിളിച്ചോതുന്നതായി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ് ശര്‍മ എംഎല്‍എ തൈനടീല്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി ജി അശോകന്‍ അധ്യക്ഷനായി. തൈനടീല്‍ സമ്മേളനം ഡോ. സി എം ശ്രീജിത്ത് ഉല്‍ഘാടനം ചെയ്തു. സെന്റ് മേരീസ് പള്ളിവികാരി ഫാ.സക്കറിയ, ചേന്ദമംഗലം ജൂമാമസ്ജിത്ത് ഖത്തീബ് അബ്ദുള്‍ സലാം, പഞ്ചായത്ത് പ്രസിഡന്റ് എ എം ഇസ്മായില്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ പുരുഷന്‍ ഏലൂര്‍, ടി ആര്‍ ബോസ്, അഡ്വ. എന്‍ എ അലി, വ്യവസായ പ്രമുഖന്‍ ജോസ് കൊടിയന്‍, ടി ആര്‍ ലാലന്‍ സംസാരിച്ചു. പറവൂര്‍ ഏരിയയില്‍ കോട്ടയില്‍ കോവിലകം മുതല്‍ മാല്യങ്കര്‍ വരെയുള്ള പത്ത് കിലോമീറ്റര്‍ വരുന്ന പെരിയാര്‍ തീരത്തില്‍ 2000 ഇല്ലിതൈകളാണ് നട്ടത്.കൊച്ചി: 68 ാം ഡിവിഷന്റെയും മംഗളവനം സംരക്ഷണ സമിതിയുടേയും ആഭിമുഖ്യത്തില്‍ എറണാകുളം മംഗളവനത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. വിദ്യാര്‍ഥിനികള്‍ക്ക് വ്യക്ഷതൈ  നല്‍കി മേയര്‍ സൗമിനി ജെയ്ന്‍ ഉദ്ഘാടനം ചെയ്തു. റിട്ട.ജസ്റ്റിസ് കെ സുകുമാരന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് ഗോപിനാഥ്, ഹൈക്കോടതി ഇഡ്ജ് വി ഷിര്‍സി വ്യക്ഷതൈ നട്ടു. ശ്രീ നാരായണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അയ്യപ്പന്‍ക്കാവ്, എല്‍എംസിസി ചാത്യാത്ത്, സെന്റ് ജോസഫ്‌സ് സ്‌ക്കൂള്‍ പച്ചാളം എന്നിവടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍  വൃക്ഷത്തൈ ഏറ്റുവാങ്ങി. ഫോറസ്റ്റ് ഓഫിസര്‍ മനു ഡിവിഷന്‍ കൗണ്‍സിലര്‍ ദീപക്ക് ജോയ് സംസാരിച്ചു.തോപ്പുംപടി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭ ഹെല്‍ത്ത് സര്‍ക്കിള്‍ എട്ടിന്റെ ആഭിമുഖ്യത്തില്‍ ഓഷധ തൈകള്‍ നട്ട് പിടിപ്പിച്ചു. തോപ്പുംപടി ഹാര്‍ബര്‍ പാലത്തിന് ഇരുവശത്തുമായി തൈകള്‍ നട്ട് പിടിപ്പിച്ചതിന്റെ ഉദ്ഘാടനം ഡിസിസി ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ കെ കെ കുഞ്ഞച്ചന്‍ നിര്‍വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോണ്‍ ദേവസ്യ അധ്യക്ഷത വഹിച്ചു. മേഴ്‌സി ആന്റണി, ഷീബാ ഡ്യുറോം, ഐറീസ് ജോസ്, സുമിത്ത് ജോസഫ്, സേവിന്‍ പീറ്റര്‍, അഭിലാഷ്  വിവിധ സ്ഥലങ്ങളിലായി വൃക്ഷതൈകള്‍ നട്ടു.ഏലൂര്‍: കുറ്റിക്കാട്ടുകര ഗവ യു പി സ്‌കൂളില്‍ നടന്ന പരിസ്ഥിതി ദിനാചരണം കൗണ്‍സിലര്‍ സാജന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ ഷാജി ഇടപ്പള്ളി പരിസ്ഥിതി ദിന സന്ദേശം നല്‍കി. പി ടി എ പ്രസിഡന്റ് പി എം ആണ്ടവന്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ടി എം ആമിന ,കലാദേവി , ടി എ റസിയ സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് സ്‌കൂള്‍ പരിസരത്ത് ഫലവൃക്ഷത്തൈകള്‍ നട്ടു.മട്ടാഞ്ചേരി:  കൊച്ചി നഗരസഭ രണ്ടാം ഡിവിഷന്റെയും രണ്ടാം ഹെല്‍ത്ത് സര്‍ക്കിളിന്റയും ആഭിമുഖ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന പരിസ്ഥിതി ദിനാചരണം വൃക്ഷ തൈകള്‍ നട്ട് കൗണ്‍സിലര്‍ സീനത്ത് റഷീദ് ഉദ്ഘാടനം ചെയ്തു. ഫോര്‍ട്ട് കൊച്ചി ആസ്പിന്‍വാള്‍, മെഹ്ബൂബ് പാര്‍ക്ക് പരിസരങ്ങളിലാണ് വൃക്ഷതൈകള്‍ നട്ടത്. ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹെല്‍ത്ത് വര്‍ക്കേഴ്‌സ് പങ്കെടുത്തു.തായിക്കാട്ടുകര: ഐഡിയല്‍ പബ്ലിക് സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനാചരണം നടത്തി. സ്‌കൂള്‍ മുറ്റത്ത് ഫല വൃക്ഷത്തൈ നട്ടു കൊണ്ട് മാനേജര്‍ കെ എം അബ്ദുല്‍ കരീം ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് സ്‌കൂളിന് ചുറ്റും കുട്ടികള്‍ വൃക്ഷത്തൈകള്‍ നട്ടു. സ്‌കൂള്‍ പ്രസിഡന്റ് സി എച്ച് സലീം, സെക്രട്ടറി കെ കെ ബഷീര്‍, വൈസ് പ്രസിഡന്റ് അബ്ബാസ് മട്ടുമ്മല്‍, ജോ. സെക്രട്ടറി കെ വൈ മൂസ, കമ്മിറ്റിയംഗം അബ്ദുല്‍ റഷീദ്, പ്രിന്‍സിപ്പല്‍ ലിസി സാബു, വൈസ് പ്രിന്‍സിപ്പല്‍ സുബൈദ, ഹെഡ്മിസ്ട്രസ്സ് റഷീദ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss