|    Jan 20 Fri, 2017 7:21 am
FLASH NEWS

നാടെങ്ങും ലോക വയോജന ദിനാഘോഷങ്ങള്‍ നടത്തി

Published : 2nd October 2016 | Posted By: SMR

തൃശൂര്‍: ലോക വയോജന ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃശൂരില്‍ നടന്നു. കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത്, കേരള സാമൂഹിക സുരക്ഷാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മേയര്‍ അജിതാ ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി അദ്ധ്യക്ഷനായിരുന്നു. എഡിഎം സി കെ അനന്തകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ പത്മിനി സംസാരിച്ചു. മുതിര്‍ന്ന പൗരന്‍മാരെ ആദരിക്കല്‍, ബോധവല്‍ക്കരണ ക്ലാസ്, നാടന്‍പാട്ട് തുടങ്ങിയ കലാപരിപാടികളും ഇതോടൊപ്പം നടന്നു.
തൃപ്രയാര്‍: തളിക്കുളം ഗ്രാമപ്പഞ്ചായത്ത് 52ാം നമ്പര്‍ അംഗന്‍വാടി വയോജനദിനം ആചരിച്ചു. 80 വയസ് പിന്നിട്ട അമ്മിണി ബ്ലാങ്ങാട്ടും, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇപി ശശികുമാറും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അഗം ഇ പി കെ സുഭാഷിതന്‍ അധ്യക്ഷനായിരുന്നു.
കുന്നംകുളം: ലോകവയോജന ദിനത്തിന്റെ ഭാഗമായി അടുപ്പൂട്ടി മഠം സ്‌ക്കൂളില്‍ സൗഹൃദസംഗമം ഒരുക്കി. 50ല്‍പരം അച്ചനപ്പൂപ്പന്‍മാരും, അമ്മൂമ്മമാരേയും ഒപ്പമിരുത്തിയാണ് സൗഹദ സംഗമമൊരുക്കിയത്. കുന്നംകുളം ഷെയര്‍ ആന്റ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.  അടുപ്പൂട്ടി പ്രദേശത്തെ 60 പിന്നിട്ടവര്‍ മഠത്തിന്റെ മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച സംഗമവേദിയിലെത്തി. സംഘാടകര്‍ പൂക്കള്‍ നല്‍കിയാണ് ഇവരെ വരവേറ്റത്. രണ്ട് മണിക്കൂറിലേറെ  ബിജു ശ്രീധറിന്റെ നേതൃത്വത്തിലുള്ള നാടന്‍പാട്ടുകള്‍ക്കൊപ്പം പാടിയും കഥ പറഞ്ഞും സംഗമം ആനന്ദകരമാക്കി.
96 കാരികളായ തെക്കേക്കര അമ്മിണിയും, പുത്തൂര്‍ മറിയയും ചേര്‍ന്നാണ് നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തത്. സൊസൈറ്റി പ്രസിഡന്റ് ലബീബ് ഹസ്സന്‍ അധ്യക്ഷനായിരുന്നു. ചൂണ്ടല്‍ ആശുപത്രി അഡ്മിനിസ്‌ടേറ്റര്‍  അല്‍ഫോന്‍സാ മരിയ, കാരുണ്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.ബി.സുരേഷ്, ഫാ.ഏലിയാസ്‌കൊള്ളന്ന ൂര്‍, ഉമ്മര്‍കരിക്കാട്  തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. സംഗമത്തില്‍ പങ്കാളികളായവര്‍ക്ക് സൊസൈറ്റി സ്‌നേഹ സമ്മാനങ്ങളും നല്‍കി.
പുതുക്കാട്: പുതുക്കാട് മേഖലയിലെ വിവിധ കേന്ദ്രങ്ങളില്‍ വയോജന ദിനം ആഘോഷിച്ചു. കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്റ നേതൃത്വത്തില്‍ പുതുക്കാട് പോലീസ് സ്‌റ്റേഷനിലെ വയോജന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ 75 വയസ് പൂര്‍ത്തിയായ അംഗങ്ങളെ ആദരിച്ചു. യൂണിയന്‍ കൊടകര ബ്ലോക്ക് സെക്രട്ടറി റപ്പായി ഉദ്ഘാടനം ചെയ്തു.  ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍ വയോജനങ്ങളെ ആദരിച്ചു. കണ്ണംമ്പത്തൂരില്‍ അംഗന്‍വാടികളുടെ നേതൃത്വത്തില്‍ വയോജന സംഗമം ഗ്രാമ പഞ്ചായത്തംഗം നിഹ ജയന്‍ ഉദ്ഘാടനം ചെയ്തു. പാലിയേക്കര അങ്കണവാടിയിലെ വയോജന സംഗമം വാര്‍ഡ് മെമ്പര്‍ സുധേഷ് കുമാരി ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഓമന കൃഷണന്‍കുട്ടി അധ്യക്ഷത വഹിച്ചു. നെന്‍മണിക്കര എം കെ എം സി യുപി സ്‌കൂളില്‍ വയോജന ദിനം ആഘോഷിച്ചു. ഗ്രാമപ്പഞ്ചായത്തംഗം രജിത ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സിന്ധു സംസാരിച്ചു. മുരിയാട് നെക്സ്റ്റ് ഇന്ത്യന്‍ ജനറേഷന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റ നേതൃത്വത്തില്‍ നടന്ന വയോജന ദിനാഘോഷം വാര്‍ഡ് മെമ്പര്‍ കെ വൃന്ദകുമാരി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ശ്രീജിത്ത് പട്ടത്ത് അധ്യക്ഷത വഹിച്ചു. 102 വയസുള്ള വെള്ളയത്ത് ശങ്കുണ്ണി നായരെ ചടങ്ങില്‍ ആദരിച്ചു.
ചാലക്കുടി: നഗരസഭയുടെ വയോജനദിനാചരണം നോര്‍ത്ത് ചാലക്കുടി സെന്റ്. ജോസഫ്‌സ് പള്ളി പാരീഷ് ഹാളില്‍ വച്ച് നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എം ശ്രീധരന്‍ ഉത്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗ ണ്‍സിലര്‍മാരായ യു വി മാര്‍ട്ടിന്‍, വി ജെ ജോജി, എം എം ജിജന്‍, വി സി ഗണേശന്‍, കെ വി പോള്‍, വി ഒ പൈലപ്പന്‍, സീമ ജോജു, സുലേഖ ശങ്കരന്‍, ഉഷ സ്റ്റാലിന്‍, ബിന്ദു ശശികുമാര്‍ സംസാരിച്ചു. തുടര്‍ന്ന് വയോജനങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
മാള: കുഴൂര്‍ ഗ്രാമപ്പഞ്ചായത്ത് വയോജന ദിനം അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുഴൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ശാന്തകുമാരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. 80 വയസ് കഴിഞ്ഞവരെ എംഎല്‍എ ആദരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ ഡി പോള്‍സണ്‍, ജില്ലാപഞ്ചായത്ത ംഗം നിര്‍മ്മല്‍ സി പാത്താടന്‍, ആന്റോ കണ്ടംകുളത്തി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി എ ഷെമീര്‍, സില്‍വി സേവ്യാര്‍, ഉഷ സദാനന്ദന്‍, ബ്ലോക്ക് പഞ്ചായത്തംഗംങ്ങളായ ഇ കേശവന്‍കുട്ടി, ബിജി വിത്സന്‍, പൗലോസ് ചാലമന തുടങ്ങിയവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക