|    Apr 20 Fri, 2018 9:02 am
FLASH NEWS

നാടെങ്ങും റിപബ്ലിക് ദിനാഘോഷം

Published : 28th January 2016 | Posted By: SMR

കണ്ണൂര്‍: ജൈവകൃഷിയിലൂടെ നല്ല മണ്ണും വായുവും ജലവും വളവും വിളയും സംസ്‌കാരവും നാം തിരിച്ചു പിടിക്കണമെന്ന് മന്ത്രി കെ പി മോഹനന്‍. പോലിസ് പരേഡ് ഗ്രൗണ്ടില്‍ റിപബ്ലിക്ദിന പരേഡിനെ അഭിവാദ്യം ചെയ്തുസംസാരിക്കുകയായിരുന്നു. കൃഷി ഒരു സംസ്‌കാരമാണ്. നല്ല കൃഷിയുള്ളിടത്ത് നല്ല കുടുംബ ജീവിതവും അതിലധിഷ്ഠിതമായ ഒരു സംസ്‌കാരവും രൂപപ്പെടും അദ്ദേഹം പറഞ്ഞു.
മേയര്‍ ഇ പി ലത, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപ്, ജില്ലാ പോലിസ് ചീഫ് പി എന്‍ ഉണ്ണിരാജന്‍, സബ്കലക്ടര്‍ നവജോത് ഖോസ, അസി. കലക്ടര്‍ എസ് ചന്ദ്രശേഖര്‍ സംബന്ധിച്ചു. ഷാജി അഗസ്തി, കെ സതീശന്‍ എന്നിവര്‍ നയിച്ച പരേഡില്‍ സായുധസേന, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍, മോട്ടോര്‍ വാഹന വകുപ്പ്, എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലിസ്, സുബേദാര്‍ മേജര്‍ ജുനുസിങിന്റെ നേതൃത്വത്തില്‍ ഡിഎസ്‌സി ബാന്റ് ട്രൂപ്പ്, വിവിധ വകുപ്പുകള്‍ ഒരുക്കിയ ഫ്‌ളോട്ടുകള്‍ എന്നിവ അണിനിരന്നു. ആര്‍മി സ്‌കൂളിലെ ബെസ്സി മറിയയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ ബാന്റ് ഡിസ്‌പ്ലേയുമുണ്ടായി. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഓഫിസര്‍മാര്‍ക്കുള്ള അവാര്‍ഡ് മന്ത്രി വിതരണം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ വി സുഗതന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വി സുദേശന്‍, നിര്‍മിതി കേന്ദ്ര എക്‌സി. സെക്രട്ടറി സജിത് കെ മികച്ച ഓഫിസര്‍മാര്‍ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. ഡിഎഫ്ഒ സി വി രാജന്‍, ഡിടിപിസി സെക്രട്ടറി സജി വര്‍ഗീസ്, ചൊവ്വ എച്ച്എസ്എസിലെ എന്‍ ടി സുധീന്ദ്രന്‍ എന്നിവര്‍ക്ക് അപ്രിസിയേഷന്‍ അവാര്‍ഡും നല്‍കി.
മികച്ച പ്ലാറ്റൂണുകള്‍ക്കുള്‍ക്കുള്ള ജില്ലാ കലക്ടറുടെ റോളിങ് ട്രോഫി ചടങ്ങില്‍ വിതരണം ചെയ്തു. മികച്ച പ്ലാറ്റൂണ്‍, പരേഡ് ട്രൂപ്പ് എന്നിവയില്‍ യഥാക്രമം എ ആര്‍ കണ്ണൂര്‍, എന്‍സിസി സീനിയര്‍ എസ്എന്‍ കോളേജ് എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. സ്റ്റുഡന്റ് പോലിസ് ട്രൂപ്പ്-സിഎച്ച്എം എളയാവൂര്‍, സ്‌കൗട്ട്-ജിഎച്ച്എസ്എസ് അഴീക്കോട്, ഗൈഡ്‌സ് – കടമ്പൂര്‍ എച്ച്എസ്എസ്, ജെആര്‍സി ബോയ്‌സ്-സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ്, ജെആര്‍സി ഗേള്‍സ്-സെന്റ് തെരേസാസ് എഐഎച്ച്എസ്എസ് മികച്ച ഫ്‌ളോട്ട്-കിയാല്‍, റവന്യൂ, ശുചിത്വ മിഷന്‍ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
കണ്ണൂര്‍: നിര്‍മ വേദി സംഘടിപ്പിച്ച ജില്ലാതല ദേശഭക്തിഗാന മല്‍സരം ഡോ. കെ കെ ഫല്‍ഗുനന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കെ ശശിധരന്‍, ഇ വി ജി നമ്പ്യാര്‍, കെ ടി അശോകന്‍, കെ പി ഗുണപ്രസാദ്, ജയറാം വാര്യര്‍, കെ പി ശ്രീധരന്‍, സുമ പള്ളിപ്രം, പി സലീന, രമജി നമ്പ്യാര്‍ സംസാരിച്ചു.
ഇരിട്ടി: രാജ്യ സുരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശത്തില്‍ എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി ഇരിട്ടിയില്‍ മനുഷ്യജാലിക നടത്തി. കിഴൂരില്‍ നിന്നാരംഭിച്ച റാലി ഓപണ്‍ ഓഡിറ്റോറിയത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പി കമാല്‍ കുട്ടി ഐഎഎസ് ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി കുടത്തായി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബഷീര്‍ അസ്അദി ജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സണ്ണിജോസഫ് എംഎല്‍എ, പി പി ഉമര്‍, കെ ടി അബ്ദുല്ല മൗലവി, ഇബ്രാംഹീം മുണ്ടേരി, എം കെ അബ്ദുല്‍ബാവി, ഹമീദ് ദാരിമി, ഷരിഫ് ഹാജി, പാലത്തായി മൊയ്തു ഹാജി, അബ്ദുല്‍ ഖാദര്‍ അല്‍ഖാസ്മി, പി കെ ജനാര്‍ദ്ദനന്‍ സംസാരിച്ചു.
പെരിങ്ങത്തൂര്‍: റിപ്പബ്ലിക്ക് ദിനാഘോഷം വിവിധ കേന്ദ്രങ്ങളില്‍ സമുചിതമായി കൊണ്ടാടി. പെരിങ്ങാടി മങ്ങാട് ബ്രദേഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷത്തില്‍ പി പി ബഷീര്‍ അധ്യക്ഷത വഹിച്ചു. ന്യൂ മാഹി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് സി കെ റീജ സമ്മാനദാനം നിര്‍വഹിച്ചു. കെ പി എ റഹീം, സി വൈഷ്ണവ്, വി കെ അശ്വിന്‍, ബി മയൂഖ, എം പി.സുദിന, ദര്‍ശക് ദീപക്, ആദിത്യന്‍, സൂര്യ കിരണ്‍, മുഹമ്മദ് നിഹാല്‍ സംസാരിച്ചു.
ശിവപുരം: അയ്യല്ലൂരിലെ സിലില്‍ ശിവദാസ് ഫൗണ്ടേഷന്‍ സ്‌കൂളില്‍ നടന്ന റിപബ്ലിക് ദിനത്തില്‍ കെ കെ ശൈലജ മുഖ്യാഥിതിയായി. പിടിഎ പ്രസിഡന്റ് പി എം ഹമീദ്, പ്രിന്‍സിപ്പല്‍ പി എം രാധാകൃഷ്ണ്‍, മനേജര്‍ ചിന്നമ്മു ശിവദാസം സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു. പെരിഞ്ചേരി ദേശീയ വായനശാലയില്‍ എറമൂട്ടി ഹാജി പതാക ഉയര്‍ത്തി. സി പി പത്മനാഭന്‍ നമ്പ്യാര്‍, നാണു സംസാരിച്ചു. മല്‍സര വിജയികള്‍ക്ക് മനോജ് കുമാര്‍ പഴശ്ശി സമ്മാനം വിതരണം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss