|    Dec 13 Thu, 2018 3:22 am
FLASH NEWS

നാടെങ്ങും മെയ്ദിനാഘോഷം

Published : 3rd May 2017 | Posted By: fsq

 

കൊല്ലം/ചവറ/കരുനാഗപ്പള്ളി: അവകാശസമരത്തിന്റെ ചരിത്ര സ്മരണയില്‍ തൊഴിലാളികള്‍ മെയ്ദിനം ആചരിച്ചു.  വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍  മെയ്ദിന സന്ദേശ റാലി, അനുസ്മരണ സമ്മേളനം, അനുമോദനം എന്നിവ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു.എസ്ടിയു കൊല്ലത്ത് നടത്തിയ മെയ്ദിന റാലി ജില്ലാ പ്രസിഡന്റ് കക്കാക്കുന്ന് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.അമ്പുവിള ലത്തീഫ്, കെ ജെ താഷ്‌കന്റ്, കുറ്റിച്ചിറ ഫസിലുദ്ദീന്‍, പുന്നല ഷാജഹാന്‍, കാട്ടൂര്‍ ബഷീര്‍, തോപ്പില്‍ നൗഷാദ്, ശ്രീകുമാര്‍, ഷാജി ഫെര്‍ണാണ്ടസ്, പോരുവഴി ശിഹാബ്, ഹുസൈന്‍, ബദറുദ്ദീന്‍, മജിദ്, തങ്ങള്‍കുഞ്ഞ്, നൗഷാദ്, സജീവന്‍ സംസാരിച്ചു.ആര്‍എസ്പി, യുടിയുസി ആദിച്ചനല്ലൂര്‍ ലോക്കല്‍ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ കൊട്ടിയം ജങ്ഷനില്‍ നടത്തിയ മേയ്ദിനറാലി ജില്ലാ കമ്മിറ്റി അംഗം പ്ലാക്കാട് ടിങ്കു ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷാലു വി ദാസ്, കൊട്ടിയം കശുവണ്ടി തൊഴിലാളി യൂനിയന്‍ (യുടിയുസി) ജനറല്‍ സെക്രട്ടറി എ താജുദ്ദീന്‍, എന്‍ പ്രേമരാജന്‍, ജെ രാധാകൃഷ്ണന്‍, എസ് ശിവശങ്കരപ്പിള്ള, ടി ജെ വര്‍ഗ്ഗീസ്, രമാദേവി സംസാരിച്ചു.സിഐടിയു, എഐടിയുസി യൂനിയനുകള്‍ സംയുക്തമായി ചവറയില്‍ തൊഴിലാളി റാലി നടത്തി.  സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ടി മനോഹരന്‍ അധ്യക്ഷത വഹിച്ചു. ജി മുരളിധരന്‍, ആര്‍ രവീന്ദ്രന്‍, ഐ ഷിഹാബ്, പി ജി കൃഷ്ണന്‍, തങ്കമണി പിള്ള, ഷാജി എസ് പള്ളിപ്പാടന്‍, ശശിവര്‍ണന്‍ സംസാരിച്ചു. യുടിയുസി ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മെയ്ദിന റാലിക്ക് നാരായണപിള്ള, എ എം സാലി, സി പി സുധീഷ് കുമാര്‍, സി ഉണ്ണികൃഷ്ണന്‍, എസ് ലാലു, എസ് ശോഭ,മീനാകുമാരി, മുംതാസ് നേതൃത്വം നല്‍കി. ഐഎന്‍ടിയുസി ചവറ റീജ്യനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് ദിന റാലിയും അനുമോദനവും നടന്നു. കെപിസിസി വൈസ് പ്രസിഡന്റ് ഭാരതിപുരം ശശി ഉദ്ഘാടനം ചെയ്തു. യൂസുഫ് കുഞ്ഞ്, തങ്കച്ചി പ്രഭാകരന്‍, ജോസ് വിമല്‍രാജ്,കോലത്ത് വേണുഗോപാല്‍, സി കെ അനിയന്‍കുമാര്‍, സന്തോഷ് തുപ്പാശേരില്‍, വൈ വിന്‍സന്റ്, കെ ആര്‍ രവി, ദിലിപ് കൊട്ടാരം സംസാരിച്ചു.മെയ് ദിനത്തോടനുബന്ധിച്ച് ഇടതുപക്ഷ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എ അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു. സൂസന്‍കോടി,പി ആര്‍ വസന്തന്‍,പി കെ ബാലചന്ദ്രന്‍,ആര്‍ സോമന്‍ പിള്ള, ജെ ജയകൃഷ്ണപ്പിള്ള, ബി ഗോപന്‍,ഷിഹാബ് എസ് പൈനുംമൂട് സംസാരിച്ചു.ഐഎന്‍ടിയുസി കരുനാഗപ്പള്ളി റീജ്യനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മെയ്ദിന റാലി കെ സി രാജന്‍ ഉദ്ഘാടനം ചെയ്തു. കൈതവനത്തറ ശങ്കരന്‍കുട്ടി, ചിറ്റുമൂല നാസര്‍, മുനമ്പത്ത് വഹാബ്,തൊടിയൂര്‍ രാമചന്ദ്രന്‍, കെ രാജശേഖരന്‍,എന്‍ അജയകുമാര്‍, ആര്‍ ശശിധരന്‍ പിള്ള,ബാബു അമ്മവീട്, ബി എസ് വിനോദ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss