|    Jan 17 Tue, 2017 2:29 pm
FLASH NEWS

നാടെങ്ങും പരിസ്ഥിതി ദിനാചരണം

Published : 6th June 2016 | Posted By: SMR

കല്‍പ്പറ്റ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആര്‍എസ്പി (ലെനിനിസ്റ്റ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈപാസില്‍ നടത്തിയ വൃക്ഷത്തൈ നടലും പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണ ജാഥയും ജില്ലാ സെക്രട്ടറി ബെന്നി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാത്യു, ബിജു റാട്ടക്കൊല്ലി, കാഞ്ഞായി മമ്മൂട്ടി, പി ജെ ടോമി, ഷാലിന്‍ ജോര്‍ജ്, മേഴ്‌സി വര്‍ക്കി, ജയന്‍, കെ എം വല്‍സ, കെ എസ് ലേഖ, ഷമല്‍ പുല്‍പ്പാറ, സനീഷ് സണ്ണി, എം സി സുരേഷ്, എന്‍ ടി വര്‍ഗീസ്, കെ പി സുജ, ഏലിയാമ്മ സംസാരിച്ചു.
കല്‍പ്പറ്റ: പരിസ്ഥിതി സംരക്ഷണത്തിന് തൊഴിലാളികള്‍ മുന്നിട്ടിറങ്ങണമെന്നു സി കെ ശശീന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. എഐടിയുസി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വൃക്ഷത്തൈ നടലും വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ എ സുധാകരന്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി പി കെ മൂര്‍ത്തി, സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി എസ് സ്റ്റാന്‍ലിന്‍, ഡോ. അമ്പി ചിറയില്‍, ടി മണി, മഹിത മൂര്‍ത്തി, ലെനി സ്റ്റാന്‍സ് ജേക്കബ്, എം അപ്പുക്കുട്ടി, സി സഹദേവന്‍ സംസാരിച്ചു.
കല്‍പ്പറ്റ: മഴയും തണുപ്പും കോടയുമുള്ള പഴയ വയനാടിനെ തിരിച്ചുകൊണ്ടുവരാന്‍ കഴിയണമെന്നു സി കെ ശശീന്ദ്രന്‍ എംഎല്‍എ. വൈത്തിരി താലൂക്ക് തല പരിസ്ഥിതി ദിനാചരണം കല്‍പ്പറ്റ എസ്‌കെഎംെജ ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാടിന്റെ പരിസ്ഥിതി സംരക്ഷിക്കപ്പെടണം. അനിയന്ത്രിതമായ ഖനനം അവസാനിപ്പിക്കണം. കെട്ടിട നിര്‍മാണത്തില്‍ വയനാട്ടില്‍ കൊണ്ടുവന്ന നിയന്ത്രണം പാലിക്കണം. ടൂറിസം രംഗത്തെ നിലവിലുള്ള മോശമായ പ്രവണതകള്‍ അവസാനിപ്പിച്ച് ഉത്തരവാദിത്ത ടൂറിസം വികസിപ്പിക്കണം. ഫാം ടൂറിസം, ഹെറിറ്റേജ് ടൂറിസം എന്നിവ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയര്‍പേഴ്‌സന്‍ ബിന്ദു ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജി ഡോ. വി വിജയകുമാര്‍ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന്‍, മാടായി ലത്തീഫ് സംസാരിച്ചു.
മാനന്തവാടി: ഗവ. എന്‍ജിനീയറിങ് കോളജ് നാഷനല്‍ സര്‍വീസ് സ്‌കീം യൂനിറ്റിന്റെയും ഭൂമിത്രസേന ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്ക് കാംപസില്‍ തുടക്കം കുറിച്ചു. ഓര്‍മമരം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നട്ട് ഭൂമിത്രസേന ക്ലബ്ബ് കോ-ഓഡിനേറ്റര്‍ പി കെ ആന്റണി ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് സംസ്ഥാന അവാര്‍ഡ് ജേതാവ് പി അപര്‍ണ സന്ദേശം നല്‍കി. വോളന്റിയര്‍ സെക്രട്ടറിമാരായ കെ എം ഫവാസ്, സി ശ്രീഷ്ണ സംസാരിച്ചു. ഓര്‍മമരം പദ്ധതിയില്‍ 200ലധികം വൃക്ഷത്തൈകളാണ് കാംപസിലും പരിസരത്തും നടാനായി ഉദ്ദേശിക്കുന്നത്. പോസ്റ്റര്‍ പ്രദര്‍ശനം, ക്വിസ് മല്‍സരം, ഡോക്യുമെന്ററി പ്രദര്‍ശനം, സെമിനാര്‍ തുടങ്ങിയ പരിപാടികളും വരും ദിവസങ്ങളില്‍ നടത്തുമെന്ന് എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ആബിദ് തറവട്ടത്ത് അറിയിച്ചു.
കല്‍പ്പറ്റ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വൃക്ഷത്തൈകള്‍ നട്ട് സ്‌കൂള്‍ കാംപസ് ഹരിതവല്‍ക്കരിക്കുന്നതിന് തുടക്കം കുറിച്ചു. വൃക്ഷത്തൈ വിതരണവും നടത്തി. പിടിഎയും സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് യൂനിറ്റും ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് സി കെ രതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ വി കെ സജികുമാര്‍, പി കെ രാജീവ്, ഷംന നസീര്‍, ടി ശശി, പി കെ ബാലചന്ദ്രന്‍, പി സുസ്മിത, പി ഡി അനീഷ്, വി കെ അജികുമാര്‍, ഹരിപ്രസാദ് നേതൃത്വം നല്‍കി.
മേപ്പാടി: ഐഎസ്എം പഞ്ചായത്ത് കമ്മിറ്റിയുടെ ഗ്രീന്‍ യൂനിറ്റ് പദ്ധതി എസ്‌ഐ കെ അനില്‍ ഉദ്ഘാടനം ചെയ്തു. ‘പരിസ്ഥിതി പരിരക്ഷയ്ക്ക് ആദര്‍ശ യൗവനത്തിന്റെ കൈയൊപ്പ്’ എന്ന പ്രമേയത്തില്‍ ഐഎസ് എം സുവര്‍ണ ജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് ഗ്രീന്‍ യൂനിറ്റ് പദ്ധതി. കെ എം സെയ്തലവി എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ മഷൂദ്, ഷെരീഫ് സ്വലാഹി, ടി നിസാര്‍, കെ നാസര്‍, ബഷീര്‍ സ്വലാഹി, വി കെ മുസ്തഫ, കെ ആലി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക