|    Jan 24 Tue, 2017 8:57 pm
FLASH NEWS

നാടെങ്ങും പരിസ്ഥിതി ദിനം ആചരിച്ചു

Published : 6th June 2016 | Posted By: SMR

എടപ്പാള്‍: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നാടെങ്ങും വിപുലമായ പരിപാടികള്‍. എസ്ഡിപിഐ തവനൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചമ്രവട്ടം സ്‌നേഹതീരത്ത് നടന്ന പരിസ്ഥിതി ദിനാചരണം എസ്ഡിപിഐ ജില്ലാ സെക്രട്ടറി സുബൈര്‍ ചങ്ങരംകുളം വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജലീല്‍ എടപ്പാള്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി റഹീസ് പുറത്തൂര്‍, മരക്കാര്‍ മാങ്ങാട്ടൂര്‍, മുസ്തഫ തങ്ങള്‍, കുഞ്ഞീതു സംസാരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മുഴുവന്‍ ബ്രാഞ്ച് കമ്മിറ്റികളിലും വൃക്ഷതൈ നടീല്‍ നടന്നു.
തിരൂരങ്ങാടി: വാളക്കുളം കെഎച്ച്എംഎച്ച്എസ് സ്‌കൂളില്‍ എന്‍എസ്എസ് യൂനിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. പെരുമ്പുഴ പ്രദേശത്ത് നൂറോളം മുളകള്‍ വെച്ച് പിടിപ്പിച്ചു. സ്‌കൂള്‍ മുറ്റത്ത് 50 വൃക്ഷ തൈകളും നട്ടു.റൂബീ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.നബീല്‍, ബ്രൂസ്, ജസീം, അഷ്‌റഫ്, സൈതലവി നേതൃത്വം നല്‍കി.
തവനൂര്‍: പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍സെക്കന്ററിസ്‌കൂളിലെ സ്റ്റുഡന്‍സ് പോലിസ് കേഡറ്റ് വിംഗിന്റെ നേതൃത്വത്തില്‍ ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ തുടങ്ങി. ഐഡിയല്‍ കാമ്പസും പരിസര വീടുകളും എസ്പിസി വിദ്യാര്‍ഥികളുടെ വീടുകളും പ്ലാസ്റ്റിക് മാലിന്യ മുക്ത മാക്കാനുളള പദ്ധതിയുടെ ഉദ്ഘാടനത്തോടെയാണ് പരിപാടികള്‍ക്ക്തുടക്കമായത.് സെമിനാര്‍, ജനറല്‍ അസംബ്ലി, പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞ, വൃക്ഷത്തൈ വിതരണം, വൃക്ഷതൈ നടല്‍, ക്യാംപസിലെയും പരിസരങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം തുടങ്ങി വിവിധ പരിപാടികള്‍ നടന്നു. കുറ്റിപ്പുറം പോലിസ് സ്റ്റഷനിലെ സിവില്‍പോലിസ് ഓഫിസര്‍ ഹരി നാരായണന്‍, സിപിഒ അബൂബക്കര്‍, എസിപിഒ ജ്യോതിലക്ഷ്മിനേതൃത്വംനല്‍കി.
എടപ്പാള്‍: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് കെ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. എന്‍ കെ രഘുനാഥ് അധ്യക്ഷതവഹിച്ച. കെ ജിതീഷ്, രാഗം സുരേഷ്, എ എം ഫാറൂഖ്, കെ ഗണേശ് സംസാരിച്ചു.
ചേളാരി:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പടിക്കല്‍ ടൗണ്‍ കെഎസ്—യു പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച വൃക്ഷത്തൈ നടല്‍ മദീന ഒഎസിസിപ്രസിഡണ്ട് മുജീബ് ചെനാത്ത് ത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഗാന്ധി മുഹമ്മത്, ടൗണ്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോമസുന്ദരം,സാലിഹ്, ഇ ഒ സാദിക് പങ്കെടുത്തു
ചെറുകുളമ്പ: ചെറുകുളമ്പ ഐകെടിഎച്ച്എസ്എസിലെ സ്റ്റുഡന്റ് പോലിസിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി ദിനാചരണം കുറുവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുല്ലപ്പള്ളി യൂസുഫ് നിര്‍വഹിച്ചു. സിപിഒ മുല്ലപ്പള്ളി ഇബ്രാഹിം അധ്യക്ഷതവഹിച്ചു. സിന്ധു പുളിക്കല്‍, കെ വിനോദ്, മുബീന്‍ റഹ്മാന്‍ നേതൃത്വം നല്‍കി.
പുത്തനത്താണി:പരിസ്ഥിതി കാംപയിനിന്റെ ഭാഗമായി ഐഎസ്എം പുത്തനത്താണി മണ്ഡലം കമ്മിറ്റിസമാധാന മരം നട്ടു.—കെഎന്‍എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീമും കോട്ടക്കല്‍ കുറ്റിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രം പ്രസിഡന്റ് പി നാരായണനും സംയുക്തമായാണ് സമാധാന മരം നട്ടത്. ഐഎസ്എം ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി അമ്പത് മരങ്ങള്‍ നടുന്നതിന്റെ ഉദ്ഘാടനം കോട്ടക്കല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ കെ നാസറും ഗ്രീന്‍ പ്രൊജക്ടിന്റെ ഉദ്ഘാടനം ജില്ലാ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ എം വിജയ കുമാരനും നിര്‍വഹിച്ചു.—സി മമ്മു, യൂനുസ് മയേരി, കെ മജീദ്, എന്‍ ഫയാസ്, വി ടി ലത്തീഫ് ,ഷഫീഖ്, ജാസിര്‍, നിയാസ് നേതൃത്വം നല്‍കി.—
പുത്തനത്താണി: ആതവനാട് പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റിയുടെ നേത്യത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ്ഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു സി ഹുസൈന്‍,എ കെ സലാം, എം കമറുസമാന്‍, റിയാസ് നെയ്യത്തൂര്‍, വി സി ഇസ്ഹാഖ് ഫൈസല്‍ വാഹിദ് മുഞ്ഞക്കല്‍,ഹംസ കോലിശ്ശേരി സംബന്ധിച്ചു.
പുത്തനത്താണി: ഡിവൈഎഫ് ഐ വളാഞ്ചേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും വൃക്ഷ തൈ നടലും സംഘടിപ്പിച്ചു. സി രാജേഷ് ഉല്‍ഘാടനം ചെയ്തു. കെ വി ബാബുരാജ് അധ്യക്ഷത വഹിച്ചു.ആതവനാട് മേഖലാ കമ്മിറ്റിയുടെയും സിപിഎം ലോക്കല്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ മാട്ടുമ്മല്‍ പ്രാഥമികാരോഗ്യ കേന്ദ്രം ശുചീകരിച്ചു. കെ പി പവിത്രന്‍ ഉദ്ഘാടനം ചെയ്തു. വി പി ഹനീഫ അധ്യക്ഷത വഹിച്ചു.
പൊന്നാനി: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് അയിലക്കാട് ക്യാംപ് ആന്റ് എം ഇന്റര്‍നേഷ്ണല്‍ സ്‌കൂളില്‍ പരിസ്ഥിതി സന്ദേശം പകരാന്‍ വിദ്യാര്‍ഥികള്‍ പഌക്കാര്‍ഡുകളുമായി രംഗത്തെത്തി. ‘പരിസ്ഥിതി നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ വി മൊയ്തു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റജി വി ജി അധ്യക്ഷത വഹിച്ചു. പ്രബന്ധ മത്സരം, ചാര്‍ട്ട് നിര്‍മാണം, വിളംബര ജാഥ, വൃക്ഷതൈ വിതരണം എന്നിവ നടന്നു. സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ തൈ നട്ടു.
പുത്തനത്താണി: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ആയിരം വൃക്ഷ തൈകള്‍ വിതരണം ചെയ്തത് ലെന്‍സ് ഫെഡ് പ്രവര്‍ത്തകര്‍ മാതൃകയായി. ലെന്‍സ് ഫെഡ് വളാഞ്ചേരി ഏരിയാ കമ്മിറ്റി രണ്ടത്താണി മുതല്‍ കുറ്റിപ്പുറം വരെ നടത്തിയ പരിസ്ഥിതി സൗഹാര്‍ദ യാത്രയിലാണ് വൃക്ഷ തൈകള്‍ വിതരണം ചെയ്തത്.വൃക്ഷ തൈ വിതരണം രണ്ടത്താണിയില്‍ വ്യാപാരി വ്യവസായി എകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മൂര്‍ക്കത്ത് അബുവിന് നല്‍കി ലെന്‍സ് ഫെഡ് ജില്ലാ പ്രസിഡന്റ് ബാബു എടയൂര്‍ ഉല്‍ഘാടം ചെയ്തു.എരിയാ പ്രസിഡന്റ് പി ഹയ്ദര്‍, സെക്രട്ടറി വി അബ്ദുല്‍ നാസര്‍, സി സഹീദലി, പി അനില്‍ നേതൃത്വം നല്‍കി.
പുത്തനത്താണി:കടുങ്ങാത്തുകുണ്ട് ബ്രില്ലന്റ് കാളേജും മാമ്പ്ര മലബാര്‍ ഇന്‍ഡോര്‍ ഷട്ടില്‍ ക്ലബ്ബും സംയുക്തമായി പരിസ്ഥിതി സംരക്ഷണ സന്ദേശയാത്രയും വൃക്ഷ തൈ നടലും സംഘടിപ്പിച്ചു. ജില്ലാആയുര്‍വ്വേദ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വൃക്ഷ തൈ നട്ട് കല്‍പ്പകഞ്ചേരി എസ് ഐ വിശ്വനാഥന്‍ കാരയില്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ മന്‍സൂര്‍, കോളേജ് പ്രിന്‍സിപ്പല്‍ മുജീബ് റഹ്മാന്‍, ഡോ. ബിജോയ്, പി ഖാദര്‍ ഹാജി, സലീം മേയ്യരി, പി മുസ്തഫ, വി ടി ലത്തീഫ് സംസാരിച്ചു.
പരപ്പനങ്ങാടി:ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരപ്പനങ്ങാടി എസ്എന്‍എംഎച്ച്എസ്. എസ് സെന്ററിലെ ജില്ലാ സാക്ഷരതാ മിഷന്‍ നടത്തുന്ന എസ്എസ്എല്‍സി, പ്ലസ്‌വണ്‍ തുല്യതാ കോഴ്‌സ് പഠിതാക്കള്‍ മരം നടല്‍ നടത്തി.മരം നടല്‍ നഗരസഭാധ്യക്ഷ വി വി.—ജമീല ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫൈസല്‍ കളത്തില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ ഹനീഫകൊടപ്പാളി, സുബൈദ, കെവിപി കോയ നേതൃത്വം നല്‍കി.—
തലക്കടത്തൂര്‍: ഭൂമിക്ക് കുട പിടിക്കാം നാടിന് തണലേകാം എന്ന ലക്ഷ്യത്തില്‍ വൈഎംസിഎ ക്ലബ് തലക്കടത്തൂര്‍ നവാഗതരായ കുരുന്നുകള്‍ക്ക് വൃക്ഷ തൈകളും ഔഷധ ചെടികളും നല്‍കി മാതൃകയായി. തലക്കടത്തൂര്‍ നോര്‍ത്ത് എംഎം.എല്‍.പി സ്‌കൂള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളിലെ നവാഗതര്‍ക്കാണ് തൈകള്‍ നല്‍കിയത്. വിതരണോദ്ഘാടനം ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ എം.എ റഫീഖ് നിര്‍വ്വഹിച്ചു. പ്രസിഡണ്ട് എം.—അസ്‌ലം അദ്ധ്യക്ഷത വഹിച്ചു.സി.പി യാസര്‍ അറഫാത്ത്, പി. മുനീസ്, ശുഹൈബ്, ശിഹാബ് പി.—പി, ശംസുദ്ധീന്‍ പി.പി, എന്‍. അര്‍ഷാദ്, പി.വി മജീദ് സംബന്ധിച്ചു.
പരപ്പനങ്ങാടി: ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തീര്‍ത്ഥാ ഫൗണ്ടേഷനും പരപ്പനാട് ഫാര്‍മേഴ്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സൗഹൃദസംഗമം പരപ്പനങ്ങാടി കോടതി മുന്‍ഷിഫ് എം —ആര്‍.ശശി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി —വി. ജമീല അധ്യക്ഷത വഹിച്ചു.സംഗമത്തില്‍ അജിത് കുമാര്‍ ക്ലാസെടുത്തു.വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 10 ഓളം കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.കൗണ്‍സിലര്‍മാരായ കെ —ശ്രുതി, ഹനീഫകൊടപ്പാളി, ബുഷ്‌റഹാറൂണ്‍, രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, കര്‍ഷകമിത്ര അവാര്‍ഡ് ജേതാവ് അബ്ദുറസാഖ് മുല്ലേപ്പാട്ട്, സത്യന്‍ ബുക്ക്‌ലാന്റ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക