|    Jan 21 Sat, 2017 4:32 pm
FLASH NEWS

നാടെങ്ങും പരിസ്ഥിതിദിനാഘോഷം

Published : 6th June 2016 | Posted By: SMR

കൊല്ലം: ജില്ലയില്‍ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി ശാസ്താംകോട്ട തടാക തീരത്ത് നൂറോളം വൃക്ഷ തൈകള്‍ നട്ടു. ജില്ലാ പ്രസിഡന്റ് ഹാരിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ മുസന്ന പരിസ്ഥിതി ദിന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി ഷിഫാന നസീര്‍, ജില്ലാ കമ്മിറ്റി അംഗം അജ്മല്‍ കരീം, ഏരിയ കമ്മിറ്റി അംഗങ്ങളായ അജ്മല്‍, നബീല്‍, റാഷിദ്, അനസ് പങ്കെടുത്തു.

ഉമയനല്ലൂര്‍ നേതാജി മെമോറിയല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷതൈകള്‍ നട്ടു. ഗ്രന്ഥശാല സെക്രട്ടറി അന്‍സാരി, പ്രസിഡന്റ് കെ രവികുമാര്‍ പങ്കെടുത്തു.
പരിസ്ഥിതി ദിനത്തില്‍ പരിപാടികള്‍ നടത്തി അവസാനിപ്പിക്കാതെ സന്നദ്ധ സംഘടനകള്‍ പ്രകൃതിക്കു വേണ്ടിയും നാടിനുവേണ്ടിയും ചവറ് സംസ്‌ക്കരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്ന് മേയര്‍ അഡ്വ.വി രാജേന്ദ്രബാബു അഭിപ്രായപ്പെട്ടു. പണ്ഡിറ്റ്ജി നാഷനല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ഡിറ്റ്ജി നാഷണല്‍ ഫൗണ്ടേഷന്‍ വരുന്ന മൂന്ന് മാസകാലം കൊണ്ട് കൊല്ലം നഗരത്തിന്റെ വിവിധ റോഡുകളില്‍ ആയിരം വൃക്ഷതൈകള്‍ നട്ട് പിടിപ്പിച്ച് സംരക്ഷിക്കുന്ന പദ്ധതി ആരംഭിച്ചു. ആദ്യ ഘട്ടമായി കൊച്ചുകൊടുങ്ങല്ലൂര്‍ ജങ്ഷന്‍ മുതല്‍ ഹൈസ്‌കൂള്‍ ജങ്ഷന്‍ വരെ പത്ത് വൃക്ഷതൈകള്‍ നട്ട് പിടിപ്പിച്ചു. ഡി ഗീതാകൃഷ്ണന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൃഷ്ണവേണി ശര്‍മ്മ, അഡ്വ.വിഷ്ണു സുനില്‍ പന്തളം, എം എസ് സിദ്ധീഖ്, എഡി രമേഷ്, ഉളിയക്കോവില്‍ ശശി, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, കുരീപ്പുഴ ഷാനവാസ്, ബിജു ലൂക്കോസ്, ഷെഫീക്ക് കിളികൊല്ലൂര്‍, രജ്ഞിത്ത് കലുങ്കുമുഖം, വസന്തകുമാരി, ശ്രീകുമാരി, സുനില്‍ തിരുമുല്ലാവാരം, ആഷിഖ് പള്ളിത്തോട്ടം, അജു ചിന്നക്കട, സുദേവ് കരുമാലില്‍, ഉളിയക്കോവില്‍ രാജേഷ്, ഉല്ലാസ്, പി വിജയന്‍, ആഷിഖ് ബൈജു, നിര്‍മ്മല, രാജീവ് പുത്തന്‍പുര സംസാരിച്ചു.
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ലോകപരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈകളുടെ വിതരണവും നടന്നു. കരുനാഗപ്പള്ളി നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം ശോഭന ഉദ്ഘാടനം നിര്‍വ്വഹിച്ചു. പൗരസമിതി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. വൃക്ഷത്തൈ വിതരണം നഗരസഭാ പ്രതിപക്ഷനേതാവ് എം കെ വിജയഭാനു നിര്‍വ്വഹിച്ചു. കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മെംബര്‍ നാടിയന്‍പറമ്പില്‍ മൈതീന്‍കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. പൗരസമിതി ജന:സെക്രട്ടറി കുന്നേല്‍ രാജേന്ദ്രന്‍, കമറുദ്ദീന്‍ മുസ്‌ലിയാര്‍, അഡ്വ. സി പി പ്രിന്‍സ്, തെക്കടത്ത് ഷാഹുല്‍ ഹമീദ് വൈദ്യര്‍, ഡോ. അമ്പിളി, മജീദ് ഖാദിയാര്‍, വര്‍ഗീസ്മാത്യു കണ്ണാടിയില്‍, വി കെ രാജേന്ദ്രന്‍, മജീദ് ഒട്ടത്തില്‍, പി ജി തോമസ്, ഗോപന്‍ സംസാരിച്ചു.
ഓച്ചിറ: മുത്തശ്ശി പ്ലാവിന് ആദരപൂര്‍വം പുടവ ചുറ്റിയും പുതിയ മരം നട്ടും വേറിട്ട പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. തഴവ പതിനൊന്നാം വാര്‍ഡ് കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ആയിരുന്നു കൗതുകം ഉണര്‍ത്തുന്ന പരിസ്ഥിതി ദിനാചരണം നടന്നത്. പുതിയ മരങ്ങള്‍ വച്ച് പിടിപ്പിക്കുന്നത് പോലെ പ്രാധാന്ന്യം ഉള്ളതാണ് നിലവിലെ വൃക്ഷങ്ങളും പച്ചപ്പുകളും ജലാശയങ്ങളും സംരക്ഷിക്കുന്നതെന്ന് ഗ്രാമ ജനതയെ ഓര്‍മപെടുത്തി കൊണ്ട് നടന്ന ജനകീയ ഘോഷയാത്രയോടെ ആയിരുന്നു പരിപാടി ആരംഭിച്ചത്. ‘ഒരു വീടിനൊരു മരം’ എന്ന പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. തഴവാ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ശോഭ അധ്യക്ഷത വഹിച്ചു. തഴവാ ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് മെംബര്‍ പാവുമ്പ സുനില്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍,ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജാസ്മിന്‍ എന്നിവര്‍ ശുചിത്വ ബോധ വത്കരണ പ്രഭാഷണം നടത്തി. സജി മണ്ണാരേത്ത്, ബാബു, കുമാരി, ശോഭ, അമ്മുകുട്ടി, സുശീല എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക