|    Nov 15 Thu, 2018 11:32 am
FLASH NEWS

നാടെങ്ങും നബി ദിനം ആഘോഷിച്ചു

Published : 25th December 2015 | Posted By: SMR

പാലക്കാട്: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ നബിദിനം മഹല്ല് കമ്മിറ്റികളും മദ്രസ കമ്മിറ്റികളും ആഘോഷിച്ചു. മദ്രസാ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആബാലവൃദ്ധം ജനങ്ങളും ഘോഷയാത്രയില്‍ പങ്കെടുത്തു. മൗലീദ് പാരായണം, അന്നദാനം, വിദ്യാര്‍ഥികളുടെ കലാവിജ്ഞാന മല്‍സരങ്ങള്‍, വിദ്യാര്‍ഥികളുടെ ദഫ്മുട്ട് എന്നിവ നടന്നു.
പഴയലെക്കിടിയില്‍ നടന്ന ഘോഷയാത്രക്ക് പി കെ ഇമ്പിച്ചിക്കോയ തങ്ങള്‍, അബ്ദുല്‍സമദ് ഫൈസി, വി എ സി കുട്ടിഹാജി, അഷ്‌റഫ് ഫൈസി, വി കെഎം മൊയ്തീന്‍, പി എ ഷൗക്കത്തലി മുസ്‌ലിയാര്‍, വി എ റഫീക്ക്, വി കാസിം, വി മുഹമ്മദ്, വി എ ഖാലിദ്, വി എ കുഞ്ഞിബാവ, സി എം കുഞ്ഞിമൊയ്തു, കെ സുലൈമാന്‍, പി പി സുലൈമാന്‍ നേതൃത്വം നല്‍കി.
നെല്ലിക്കുറുശ്ശിയില്‍ നടന്ന ഘോഷയാത്രക്ക് സി മുഹമ്മദ്‌ഫൈസി, സ്വാലിഹ് അന്‍വരി, എ മൊയ്തീന്‍, എ യൂസഫ്, പി മുഹമ്മദ്, ഷാഫി വടക്കേകുന്നില്‍, എ മമ്മു, എ കെ ഉണ്ണീന്‍, കെ മൊയ്തീന്‍, മൂച്ചിക്കല്‍ ഷഫീര്‍, ഷാഫി വടക്കേകുന്നില്‍, വടക്കേകുന്നില്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈസ്റ്റ് ഒറ്റപ്പാലത്ത് നടന്ന ഘോഷയാത്രക്ക് അബ്ദുല്‍ഖാദര്‍ ഹാജി, വി അഷ്‌റഫ്, ടി എ റസാക്ക്, പി എം എ ജലീല്‍, അബ്ദുല്‍മജീദ് അന്‍വരി, ഇല്‍യാസ് തറമ്മല്‍, പി മൂസ, എം.വി അമീറലി, എ പി സെയ്ത്‌സ സെയ്ത് മുഹമ്മദ് നേതൃത്വം നല്‍കി.
ഹൈദരിയ മസജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഘോഷയാത്രക്ക് ഖത്തീബ് ലത്തീഫ് ഫൈസി, എ ബാപ്പുട്ടി, ടി എ ഹംസഹാജി, പി കുഞ്ഞാലി എന്ന ബാപ്പു, അബ്ദുല്‍മുത്തലിബ് മുസ്‌ലിയാര്‍, പി പി കുഞ്ഞിമോന്‍, പി പി ഹംസ നേതൃത്വം നല്‍കി.
തോട്ടക്കര മഹല്ലിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഘോഷയാത്രക്ക് മുനീഉല്‍ഹഖ് ഫൈസി, യാസിര്‍ ഫൈസി, സെയ്തലലി മുസ്‌ലിയാര്‍, ഉമര്‍ മുസ്‌ലിയാര്‍, എം.അബ്ദുല്ല, എം ഉണ്ണീന്‍കുട്ടി, മഞ്ഞളിങ്ങല്‍ മുഹമ്മദ്കുട്ടി, എം.ഉമറുല്‍ഫാറൂഖ്, എന്‍ ശംസുദ്ദീന്‍, എം കുഞ്ഞാപ്പു, എം അബ്ദുല്‍സമദ് നേതൃത്വം നല്‍കി. ഒറ്റപ്പാലം ഏരിയയിലെ മുഴുവന്‍ പള്ളികളിലും മദ്രസകളിലും നബിദിനാഘോഷങ്ങള്‍ നടന്നു.
പാലക്കാട്: ചടനാംകുര്‍ശി ടിപ്പുസുല്‍ത്താന്‍ സുന്നിമദ്‌റസയില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. മൗലീദ് സദസ്സും തുടര്‍ന്ന് ദഫിന്റെയും സ്‌കൗട്ടിന്റെയും അകമ്പടിയോടെ മീലാദ് റാലിയും നടന്നു. അന്നദാനം, മീലാദ് നെറ്റും സംഘടിപ്പിച്ചു.
ചുനങ്ങാട്: ചുനങ്ങാട് മലപ്പുറം സുല്ലമുല്‍ ഇസ്‌ലാം സെക്രണ്ടറി മദ്രസയുടെ കീഴില്‍ വിശ്വ വിമോചകന്‍ മുഹമ്മദ് മുസ്ഥവ(സ) യുടെ ജന്‍മ ദിനം അടി വിപുലമായി ആഘോഷിച്ചു.
മഹല്ല് ഖത്തീബും സദറുമായ ഇസമാഈല്‍ ലത്തിഫി,പ്രസിഡന്റ് സൈതലവി ഹാജി, സെക്രട്ടറി മുഹമ്മദ് സാഹിബ്,മറ്റ് കമ്മറ്റി അംഗങ്ങള്‍ഉസ്താദുമാര്‍ നേതൃത്വം നല്‍കി. ദഫ്, സ്‌കൗട്ട്,അറബന എന്നീ ടീമുകളുടെ അകമ്പടി ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടി. മദ്രസ അങ്കണത്തില്‍ നിന്ന് പുറപ്പെട്ട റാലി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങല്‍ ഏറ്റു വാങ്ങി മദ്രസ ഓഡിറ്റോറിയത്തില്‍ മൗലീദ് പാരായണത്തോടെ അവസാനിച്ചുവൈകുന്നേരം ബൈക്ക്‌റാലിയും തുടര്‍ന്ന് വ്ദ്യാര്‍ഥികളുടെ കലാ പരിപാടികളും നടന്നു.
പാലക്കാട്: വെണ്ണക്കര മിലാകുദ്ദീന്‍ സുന്നി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന സമ്മേളവും വിദ്യാര്‍ഥികളുടെ കലാസാഹിത്യമല്‍സരവും നടന്നു. ടി അബ്ദുള്ള കുട്ടി പതാക ഉയര്‍ത്തി. കെ ഹംസപ്പ അധ്യക്ഷത വഹിച്ചു. എം വെണ്ണക്കര ഉദ്ഘാടനം ചെയ്തു. ജുഫൈല്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ടി ഇ അബ്ദുറഹ് മാന്‍, സി കെ അബദുള്‍സത്താര്, മുഹമ്മദ് സക്കരിയ്യ, എ ജഅ്ഫര്‍, ഹംസ മുസ് ലിയാര്‍, കെ നൂര്‍മുഹമ്മദ് ഹാജി, എം ഹംസ, സമീര്‍ ബാവ, കാദര്‍സഖാഫി, അഹമ്മദ് കബീര്‍ പ്രസംഗിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുള്‍ഷുക്കൂര്‍ സമ്മാനദാനം നിര്‍വഹിച്ചു.
ചളവറ:ഇട്ടെക്കോട് മഹല്ലിനുകീഴിലെയും,തൊട്ടടുത്ത മഹല്ലുകള്‍ക്ക് കീഴിലുള്ള മദ്രസ്സകളെയും പങ്കെടുപ്പിച്ചുകൊണ്ട് ചളവറയില്‍ സംയുക്ത നബിദിന റാലി നടത്തി.
തൊട്ടടുത്ത വിവിധ മഹല്ലുകള്‍ക്ക് കീഴിലുള്ള ആറോളം മദ്രസ്സകളിലെ ദഫ് വിദ്യാര്‍ഥികളും മദ്രസ്സാവിദ്യാര്‍ഥികളും,രക്ഷിതാക്കളും, രാവിലെ ഒന്‍പത് മണിയോടെ ഇട്ടെക്കോട് മഹല്ല് അങ്കണത്തില്‍ റാലിയായി എത്തി ഒരുമിച്ച് കൂടുകയും മഹല്ല് ഖാസി ടി ഉണ്ണ്യേപ്പുമുസ്ലിയാരുടെ പ്രാര്‍ഥനക്ക് ശേഷം മഹല്ലിനു കീഴിലുള്ള ബാനറില്‍ വിവിധ മദ്രസ്സകളിലെ ദഫ് വിദ്യാര്‍ത്ഥികളും പിന്നില്‍ രക്ഷിതാക്കളും നാട്ടുകാരും അണിനിരന്ന റാലി ചളവറ സെന്ററില്‍ സമാപിച്ചു.
ചളവറ സെന്ററില്‍ നടന്ന പ്രാര്‍ത്ഥനക്ക് മഹല്ല് മുദരിസ് അബ്ദുല്‍ ഖാദര്‍ ബാഖവി നേതൃത്വംനല്‍കി. സമാപനസമ്മേളനം ഇട്ടേക്കോട് മഹല്ല് ഖാസി ടി ഉണ്ണ്യേപ്പുമുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ബാപ്പുമുസ്‌ല്യാര്‍,സെക്രട്ടറി കെ പി സ്രാജു,ഖജാന്‍ജി ഷനൂപ്,തൂമ്പായ മഹല്ല് മുദരിസ് ജഅഫര്‍ മൌലവി.കല്ലിന്‍കടമ്പായ ജുമാമസ്ജിദ് മുദരിസ് ഷാക്കിര്‍ അല്‍ അഹ്‌സനി,ഹസ്സന്‍ മുസ്ലിയാര്‍, ഒ മുഹമ്മദ് മുസ്ലിയാര്‍, അലി ബാഖവി,കുഞ്ഞിമോയ്തു മുസ്ലിയാര്‍ സംസാരിച്ചു.
പട്ടാമ്പി: തെക്കുമുറി ഇര്‍ശാദുസിബിയാന്‍ മദ്രസയുടെ നേതൃത്വത്തില്‍ നബിദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ ഏഴുമണിക്ക് മദ്രസാങ്കണത്തില്‍ ശങ്കരമംഗലം മഹല്ല് ജമാഅത്ത് പ്രസിഡന്റ് സി എ എം എ കരീം പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച ചടങ്ങുകള്‍ രാത്രിയോടെ സമാപിച്ചു.
കുട്ടികളുടെ ഘോഷയാത്ര, മൗലീദ് പാരായണം, അന്നദാനം, കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങി വിവിധ പരിപാടികളില്‍ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. വൈകീട്ട് കുട്ടികളുടെ കലാപരിപാടികളുടെ ഉദ്ഘാടനം ശങ്കരമംഗലം മഹല്ല് ഖത്തീബ് ആരിഫ് ഫൈസി ഉദ്ഘാടനം ചെയ്തു.
മദ്രസാ കമ്മിറ്റി പ്രസിഡന്റ് എ.വി ആലിയാമു അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് സി.എ.എം.എ കരീം, മദ്രസാ ഭാരവാഹികളായ സി.എ സാജിത്, വി.പി യൂസഫ്, എന്‍.അബ്ദുറഹ്മാന്‍, എ.കുഞ്ഞേന്തി, ടി.പി മാനുട്ടി, പി.സി മൊയ്തു സംബന്ധിച്ചു.
നബിദിനത്തില്‍ ബസ് വെയ്റ്റിങ് ഷെഡ് നിര്‍മിച്ചു
നെല്ലായ: നബിദിനത്തില്‍ മാതൃകാ സേവനവുമായി യൂത്ത് ലീഗ് രംഗത്ത്. നെല്ലായ പഞ്ചായത്ത് മേലേപൊട്ടച്ചിറ യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് നബിദിനത്തോടനുബന്ധിച്ച് ശിഹാബ് തങ്ങള്‍ സ്മാരക ബസ് വെയിറ്റിങ് ഷെഡ് നിര്‍മിച്ച് നാടിന് സമര്‍പ്പിച്ചത്.
ബസ് വൈറ്റിങ്ങ് ഷെഡിന്റെ ഉദ്ഘാടനം സംസ്ഥാന മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതി അംഗം മരക്കാര്‍ മാരായമംഗലം നിര്‍വഹിച്ചു.
എം സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മേലാടയില്‍ വാപ്പുട്ടി, എം ടി എ നാസര്‍, മാടാല മുഹമ്മദലി, ജബ്ബാര്‍ മേലേതില്‍, എം മുഹ്തഫ, എംഫായിസ് സംസാരിച്ചു. എം ടി സൈതലവി ഹാജി, കുഞ്ഞുമാന്‍ ഹാജി, ഹനീഫ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss