|    Oct 23 Tue, 2018 5:16 am
FLASH NEWS

നാടെങ്ങും നബിദിനം ആഘോഷിച്ചു

Published : 2nd December 2017 | Posted By: kasim kzm

കോഴിക്കോട്: നീതിയുടെ നിസ്തുല നിദര്‍ശനം ലോകത്തിന് സമര്‍പ്പിച്ച നേതാവാണ് മുഹമ്മദ് നബിയെന്ന് കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല പറഞ്ഞു. കോഴിക്കോട് ടൗണ്‍ ഏരിയ സുന്നി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി സംഘടിപ്പിച്ച നബിദിന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണ രാഷ്ട്രീയ സ്വാധീനത്തിന് മുമ്പില്‍ സത്യത്തിനും നീതിക്കും വിലകല്‍പ്പിക്കപ്പെടാത്ത ആധുനിക യുഗത്തില്‍ പ്രവാചക ദര്‍ശനത്തിന് ഏറെ പ്രസക്തിയുണ്ട്. ഭീകരതയുടെ താണ്ഡവം തീര്‍ക്കുന്നവര്‍ക്ക് ഇസ്്‌ലാമിന്റെ നാമം പറയാന്‍ ധാര്‍മ്മികമായ അവകാശമില്ലെന്നും തന്റെ ജീവിതത്തിന്റെ മുഴുവന്‍ സ്പന്ദനങ്ങളും ഭീകരതയെ തുടച്ചുനീക്കാന്‍ ഉപയോഗിച്ച മുഹമ്മദ് നബിയുടെ അനുയായികളില്‍ നിന്നു നിരായുധരും നിരപരാധികളുമായ മനുഷ്യരെ കൊന്നൊടുക്കുന്ന നീച പ്രവര്‍ത്തനം നിരന്തരം ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതിന്റെ പിന്നില്‍ ശത്രുപക്ഷത്തിന്റെ ആസൂത്രിക കരങ്ങള്‍ തെളിഞ്ഞു കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദലി കടപ്പുറത്തു നിന്നു ആരംഭിച്ച റാലി പ്രഫ. എ കെ അബ്ദുല്‍ഹമീദ് ഉദ്ഘാടനം ചെയ്തു. ജഅ്്ഫര്‍ ശിഹാബ് അല്‍ ജിഫ്രി, സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി, മുല്ലക്കോയ തങ്ങള്‍, കൂളിമാട് അബ്ദുര്‍റഹിമാന്‍ സഖാഫി, ഫ്രന്റ്‌സ് മമ്മുഹാജി, സാദത്ത് കുണ്ടുങ്ങല്‍, സക്കീര്‍ ഹുസൈന്‍ മുഖദാര്‍ നേതൃത്വം നല്‍കി. പുതിയങ്ങാടി: ഉസ്മാന്‍ ബാഫഖി സെക്കന്‍ഡറി മദ്‌റസയില്‍ നബിദിനമാഘോഷിച്ചു. വിദ്യാര്‍ഥികളുടെ കലാ-സാഹിത്യ മല്‍സരം, ദഫ് പ്രദര്‍ശനം എന്നിവ നടന്നു. സ്വദര്‍ മുഅല്ലിം റഫീഖ് റഹ്്മാനി, മദ്‌റസ കമ്മിറ്റി പ്രസിഡന്റ് ഇ അബ്ദുല്‍മജീദ്, എ കെ അബ്ദുല്‍മജീദ്, ടി എം കോയഹാജി നേതൃത്വം നല്‍കി.വെസ്റ്റ് കണ്ണഞ്ചേരി: നൂര്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെയും കെഎംവൈഎഫിന്റെയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു, മഹല്ല് പ്രസിഡന്റ് കുഞ്ഞിദ്ദീന്‍ കോയ പതാക ഉയര്‍ത്തി. ശരീഫ് സഖാഫി തിരുവോട്, റസാഖ് സഖാഫി പുല്ലാര, അലി മുഹമ്മദ് ഹിമമി ബെള്ളിപ്പടി എന്നിവരുടെ നേതൃത്വത്തില്‍ മൗലീദ് പരായണം ചെയ്തു. ദഫ് മുട്ടിന്റെയും സ്‌കൗട്ടിന്റെയും അകമ്പടിയോടെ നൂറു കണക്കിനു ആളുകള്‍ പങ്കെടുത്ത വര്‍ണ്ണാഭമായ ഘോഷയാത്ര നടന്നു. മുഹമ്മദ് റാഫി, അഷ്‌റഫ് മുഹാജിര്‍, മുജീബ് റഹ്്മാന്‍, സജീര്‍, മനാഫ് കെ പി എന്നിവര്‍ നേതൃത്വം നല്‍കി. മജ്‌ലിസുല്‍ മീലാദ്ബേപ്പൂര്‍: പൂണാര്‍വളപ്പ് നൂറുല്‍ മസാക്കീന്‍ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മജ്‌ലിസുല്‍ മീലാദ് മഹല്ല് ഖത്തീബ് സിദ്ദീഖ് ഫൈസി ഉദ്ഘാടനം ചെയ്തു. വലിയ്യുദ്ദീന്‍ ഫൈസി പൂവ്വാട്ട്പറമ്പ് പ്രഭാഷണം നടത്തി. അബ്ദുര്‍റസാഖ് മുസ്്‌ല്യാര്‍, ബി കുഞ്ഞിമുഹമ്മദ് വൈദ്യര്‍ നേതൃത്വം നല്‍കി. രാവിലെ നടന്ന പ്രവാചക പ്രകീര്‍ത്തന സദസ്സ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss