|    Sep 23 Sun, 2018 12:58 am
FLASH NEWS

നാടെങ്ങും ജലക്ഷാമവും കൃഷി നാശവും

Published : 29th January 2017 | Posted By: fsq

 

എരുമേലി: ഇത്തവണ വേനലിന്റെ  തുടക്കത്തില്‍ തന്നെ കെടുതികള്‍ രൂക്ഷമായി തുടങ്ങി. വേനല്‍ കടുത്തു തുടങ്ങിയതോടെ ഗ്രാമപ്പഞ്ചായത്തിലാകെ കുടിവെളളക്ഷാമം നേരിട്ടു കഴിഞ്ഞു. കൂലിപ്പണി ഉപേക്ഷിച്ച് വെളളം കൊണ്ടുവരാനായി പാടുപെടുകയാണ് സാധാരണക്കാര്‍. പാറമടകള്‍ നിറഞ്ഞ കുന്നിന്‍ പ്രദേശമായ കൊടിത്തോട്ടം പട്ടികജാതി കോളനിയാണ് കുടിവെളളമില്ലാതെ കൂടൂതല്‍ ദുരിതത്തിലായിരിക്കുന്നത്.   വെറുതെ സര്‍ക്കാര്‍ പണം പാഴാക്കി തട്ടിപ്പും വെട്ടിപ്പും നടന്നതല്ലാതെ ഈ വാര്‍ഡില്‍  ത്രിതല പഞ്ചായത്തുകളുടെ കുടിവെളള പദ്ധതികളൊന്നും  പ്രയോജനപ്പെട്ടിട്ടില്ല. മുട്ടപ്പളളി, പാണപിലാവ് , പാത്തിക്കക്കാവ്, ആമക്കുന്ന്,നേര്‍ച്ചപ്പാറ, ശ്രീനിപുരം കോളനി തുടങ്ങിയ വാ ര്‍ഡുകളിലും സ്ഥിതി ദയനീയമായി മാറികൊണ്ടിരിക്കുന്നു. കൃഷികള്‍ വാടികരിഞ്ഞുണങ്ങി നശിക്കുകയാണ്. വാഴകൃഷി വന്‍ നഷ്ടത്തിലായി. ജലസേചനം നടത്താന്‍ ക്ഷാമം മൂലം കഴിയുന്നില്ല. കുലച്ച വാഴകള്‍  ചൂട് താങ്ങാനാകാതെ പിണ്ടിയൊടിഞ്ഞ് പിടന്ന് വീഴുകയാണ്. വന്‍തോതില്‍ വാഴകൃഷി നടത്തിയവര്‍ക്ക് ഭീമമായ നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇലപൊഴിച്ചിലും വിലക്കുറവും റബര്‍ തോട്ടം മേഖലയെ തീരാനഷ്ടത്തിലാക്കി. പച്ചക്കറി ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. കര്‍ഷക ചന്തയില്‍ ഈ മാന്ദ്യം പ്രകടമാണ് . ക്ഷീരമേഖലയും കടുത്ത പ്രതിസന്ധിയിലായി. പാല്‍  ഉല്‍പാദനം കുറഞ്ഞു . വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നതിലും ജലക്ഷാമം ദുരിതം വിതച്ചുകൊണ്ടിരിക്കുന്നു. പകല്‍ സമയത്ത് ജോലിചെയ്യാന്‍ കഴിയുന്നില്ല.മാലിന്യം മൂലം തോടുകള്‍ ദുര്‍ഗന്ധപൂരിതമാണ്. മുമ്പ് ജലക്ഷാമം പരിഹരിക്കാന്‍ തോടുകളില്‍ ഓലികള്‍ കുഴിക്കുമായിരുന്നെങ്കില്‍ മാലിന്യങ്ങള്‍ മൂലം ഇനി ഈ പരിഹാരമാര്‍ഗം സ്വീകരിക്കാനാകില്ല. കുളിയും അലക്കുമൊക്കെ നദിയിലാക്കിയവരും വലയുകയാണ്. നദികളില്‍ വരള്‍ച്ച പിടിമുറുക്കി കഴിഞ്ഞു. വെളളം അവശേഷിച്ചിരുന്ന കയങ്ങളായിരുന്നു ആശ്രയം. വൈകാതെ വേനല്‍ മഴ നന്നായി ലഭിച്ചില്ലങ്കില്‍ ഇതുവരെ നേരിട്ടതില്‍ വെച്ചേറ്റവും വലിയ വരള്‍ച്ചയാകും അനുഭവിക്കേണ്ടിവരികയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss