|    Sep 24 Mon, 2018 3:13 am
FLASH NEWS

നാടെങ്ങും ഗാന്ധിജി രക്തസാക്ഷിത്വ ദിനാചരണം

Published : 31st January 2017 | Posted By: fsq

 

കണ്ണൂര്‍: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിജിയെ നാഥുറാം വിനായക് ഗോഡ്‌സേ വെടിവച്ചു കൊലപ്പെടുത്തിയതിന്റെ ഓര്‍മ പുതുക്കി ജില്ലയിലെങ്ങും രക്തസാക്ഷിത്വ ദിനാചരണം നടത്തി. കണ്ണൂര്‍ ഡിസിസി ഓഫിസില്‍ പുഷ്പാര്‍ച്ചനയും  അനുസ്മരണ യോഗവും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വെളിച്ചമായ മഹാത്മജിയെ കൊല ചെയ്ത മഹാപരാധത്തിന്റെ പാപക്കറ ലോകമുള്ള കാലത്തോളം ആര്‍എസ്എസിനെ വേട്ടയാടുമെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയെ കൊല്ലാനായെങ്കിലും ഗാന്ധിയന്‍ ആശയങ്ങളെ ഇല്ലാതാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.കെപിസിസി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്‍, യുഡിഎഫ് ജില്ല ചെയര്‍മാന്‍ പ്രഫ. എ ഡി  മുസ്തഫ, ടി ഒ മോഹനന്‍, എം പി വേലായുധന്‍, റഷീദ് കവ്വായി, സുരേഷ് ബാബു എളയാവൂര്‍ സംസാരിച്ചു. എന്‍സിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന രക്തസാക്ഷിത്വ ദിനാചരണം ദേശീയ സമിതി അംഗം കെ സുരേശന്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് ഇരിണാവ് അധ്യക്ഷത വഹിച്ചു. കെ പി ശിവപ്രസാദ്, സി വി നരേന്ദ്രന്‍, പ്രേംനാഥ്, പി പി സൂപ്പി, ഇ പി. രാമചന്ദ്രന്‍ സംസാരിച്ചു. സിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃതത്തില്‍ മതേതരത്വ സംരക്ഷണ ദിനം ആചരിച്ചു. സ്‌റ്റേഡിയം കോര്‍ണറില്‍ ജില്ലാ സെക്രട്ടറി പി സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ ടി ജോസ് അധ്യക്ഷത വഹിച്ചു. സി പി മുരളി, സി പി ഷൈജന്‍, സി പി സന്തോഷ് കുമാര്‍, സി രവീന്ദ്രന്‍, എ പ്രദീപന്‍, വെള്ളോറ രാജന്‍, എം സി സജീഷ് സംസാരിച്ചു. ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റി ജനകീയ സമാധാന സംരക്ഷണ സമിതിയൂടെ നേതൃത്വത്തില്‍ ഗാന്ധി സര്‍ക്കിളില്‍ രക്തസാക്ഷിത്വ ദിനം ആചരിച്ചു. സി പി നാരായണന്‍ നമ്പ്യാര്‍, പി എന്‍ ലക്ഷ്മണന്‍, പി കെ പ്രേമരാജന്‍ സംസാരിച്ചു. കോണ്‍ഗ്രസ് എസ് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി നിന്ദക്കെതിരേ ഗാന്ധിജിക്കൊരു ശ്രദ്ധാഞ്ജലി പരിപാടി നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ പി ആര്‍ വേശാല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. യു ബാബുഗോപിനാഥ്, എം ഉണ്ണികൃഷ്ണന്‍, യു പി മുഹമ്മദ് കുഞ്ഞി, മാത്യു പുതുപറമ്പില്‍, പി പ്രഭാകരന്‍, കെ എം വിജയന്‍ സംസാരിച്ചു. ജനതാദള്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കെ പി പ്രശാന്ത്, പി കെ പ്രവീണ്‍, ഒ പി ഷീജ, അനില്‍കുമാര്‍, ഉത്തമന്‍ വേലിക്കാത്ത് സംസാരിച്ചു.ഇരിട്ടി: മഹാത്മ ഗാന്ധിയുടെ 69ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റി പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി പടിയൂര്‍ ദാമോദരന്‍, മട്ടിണി വിജയന്‍, , കെ സുമേഷ്, , കെ ഇബ്രാഹിം, ജാനിഖാന്‍, നൗഫല്‍ ആറളം സംസാരിച്ചു. പായം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മാടത്തിയില്‍ ടൗണില്‍ പുഷാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. എം ജെ ജോണ്‍ ഉദ്ഘാടനം ചെയ്തു. ഭാസ്‌കരന്‍ കച്ചേരിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ക്വിറ്റ് കറപ്ഷന്‍ ജനപക്ഷ സദസ്സ്‌കണ്ണൂര്‍: മഹാത്മ ഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി അഴിമതിക്കെതിരേ ക്വിറ്റ് കറപ്ഷന്‍ എന്ന സന്ദേശത്തില്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ജനപക്ഷ സദസ്സ് നടത്തി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ വി കെ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.  ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ടി വി നാരായണന്‍ അധ്യക്ഷത വഹിച്ചു. എം ഗംഗാധരന്‍, ടി പ്രകാശന്‍, എം വി രാമചന്ദ്രന്‍, സി ഗിരീശന്‍, ബേബി കാസ്‌ട്രോ, ബി ജി ധനഞ്ജയന്‍ സംസാരിച്ചു. വൈകീട്ട് നടന്ന സമാപനം കെ പി എ റഹീം ഉദ്ഘാടനം ചെയ്തു. എ അശോക് കുമാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss