|    Nov 21 Tue, 2017 10:59 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘നാടുവിട്ടവരെ ഭീകരവാദികളാക്കി ഭീതിപരത്താനുള്ള ശ്രമം കരുതിയിരിക്കുക’

Published : 14th July 2016 | Posted By: SMR

കോഴിക്കോട്: കാണാതായ യുവതീയുവാക്കളെക്കുറിച്ച് സര്‍ക്കാര്‍ ധവള—പത്രം ഇറക്കി ജനങ്ങളുടെ ഭീതി അകറ്റണമെ ദേശീയ മനുഷ്യാവകാശ ഏകോപനസമിതി (എന്‍സിഎച്ച്ആര്‍ഒ) കേരള ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഉപജീവനത്തിന് തൊഴില്‍ തേടിയും മതപഠന ഗവേഷണങ്ങള്‍ക്കായും വിദേശത്ത് പോയ പ്രത്യേക സമുദായത്തില്‍പ്പെട്ടവരെ ഐഎസില്‍ ചേരാന്‍ പോയവരെന്ന രൂപത്തി ല്‍ അവതരിപ്പിക്കുന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും വാര്‍ത്താ മാധ്യമങ്ങളുടെയും ഫാഷിസ്റ്റ് സംഘടനകളുടെയും നടപടികളില്‍ യോഗം പ്രതിഷേധിച്ചു.സ്ഥിരീകരണമില്ലാത്ത ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് സാമുദായിക ധ്രുവീകരണം ലക്ഷ്യമിടുന്ന ഹൈന്ദവ ഫാഷിസ്റ്റുകളുടെ വര്‍ഗീയ അജണ്ടയാണ് ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങള്‍ക്ക് കാരണം. മുംെബെ ഹോട്ടലില്‍ ജോലി ചെയ്യുന്നവരെയും തെഹ്‌റാനില്‍ (ഇറാന്‍) ഉയര്‍ന്ന ജോലി ലഭിച്ചവരെയുമെല്ലാം ആണ് ഇപ്പോള്‍ തീവ്രവാദികള്‍ എന്ന് മുദ്രകുത്തി അവതരിപ്പിക്കുന്നത്. നിയമാനുസൃതം പാസ്‌പോര്‍ട്ട് ഹാജരാക്കി വിദേശത്ത് പോയവരെയാണ് തീവ്രവാദികളായി ചിത്രീകരിക്കുന്നത്. പ്രബല ന്യൂനപക്ഷവിഭാഗത്തിലെ എല്ലാവരും ഭീകരവാദികളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഫാഷിസ്റ്റുകള്‍ നടത്തുന്നത്.
വര്‍ഗീയ മനോഭാവമുള്ള വാര്‍ത്താമാധ്യമങ്ങളും പിന്നണിയിലുണ്ട്.  യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി റെനി ഐലിന്‍, എം എം ഷാനവാസ്, കെ പി ഒ റഹ്മത്തുല്ല, കാര്‍ത്തികേയന്‍ പാലക്കാട്, ഷറഫുദ്ദീന്‍ എം കെ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക