|    Jan 24 Tue, 2017 6:21 am

നാടുഭരിക്കാന്‍ അറിയില്ലെങ്കില്‍ താടി വടിക്കൂ നരേന്ദ്രമോഡി !! രൂക്ഷമായ പരിഹാസവുമായി അഡ്വ. ജയശങ്കര്‍

Published : 19th September 2016 | Posted By: G.A.G

jayamodi-2

കൊച്ചി : ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സ്വതസിദ്ധമായ ശൈലിയില്‍ രൂക്ഷമായി പരിഹസിച്ച് അഡ്വ. ജയശങ്കര്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കലാണ് ഏതൊരു സര്‍ക്കാരിന്റെയും ഒന്നാമത്തെ ചുമതലയെന്നും അല്ലാതെ ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചു ചെങ്കോട്ടയില്‍ കയ്യറിനിന്ന് പ്രസംഗിച്ചിട്ടൊന്നും ഒരു കാര്യവുമില്ലെന്നും പറഞ്ഞ ജയശങ്കര്‍ നാടുഭരിക്കാനറിയില്ലെങ്കില്‍ താടിവടിക്കൂ നരേന്ദ്രമോദി എന്നും തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പട്ടിയുടെ വാല്‍ കുഴലിലിട്ടു നിവര്‍ത്താന്‍ നോക്കുന്നപോലെയാണ് പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ച നടത്തുന്നതെന്നും  വാജ്‌പേയി ലാഹോറിലേക്ക് ബസ് യാത്ര നടത്തിയതിനു പിന്നാലെയാണ് കാര്‍ഗിലില്‍ നുഴഞ്ഞുകയറ്റം നടന്നതെന്നും ജയശങ്കര്‍ എഴുതിയിട്ടുണ്ട്.
നരേന്ദ്രമോദി നവാസ് ഷെരീഫിന്റെ ചെറുമകന്റെ കല്യാണത്തില്‍ പങ്കെടുത്തു വെജിറ്റബിള്‍ ബിരിയാണി തിന്നതിന്റെ നാലാം പക്കം പത്താന്‍കോട്ട് ആക്രമണം ഉണ്ടായി. ഓരോ അവസരത്തിലും നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും പാക്കിസ്ഥാന്റെ പരിപ്പിളക്കാന്‍ ഇവിടെ ആണായിട്ടും പെണ്ണായിട്ടും ആകെ ഒരു ഇന്ദിരാ ഗാന്ധി മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പോസ്റ്റിലുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7,108 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക