|    Oct 21 Sun, 2018 7:48 pm
FLASH NEWS

നാടുകാണി ചുരത്തിലെ ജാറം ആയുധങ്ങള്‍ ഉപയോഗിച്ച് തകര്‍ത്ത നിലയില്‍

Published : 8th September 2017 | Posted By: fsq

 

എടക്കര: നാടുകാണി ചുരത്തിലെ ജാറം ആയുധം ഉപയോഗിച്ച് തകര്‍ത്ത നിലയില്‍. ജാറത്തിന് സമീപത്തെ നേര്‍ച്ചപ്പെട്ടിയും സംഭാവനപ്പെട്ടിയും പൊളിച്ച് പണവും മോഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, മുഴുവന്‍ പണവും നഷ്ടപ്പെട്ടിട്ടില്ല. അക്രമികള്‍ ജാറത്തിന് ചുറ്റും മുളകുപൊടി വിതറിയാണ് രക്ഷപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ സന്ദര്‍ശനത്തിനെത്തിയവരാണ് ചുരത്തിലെ മുഹമ്മദ് സ്വാലിഹിന്റെതെന്ന് പറയപ്പെടുന്ന ജാറത്തിന്റെ വശങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ജാറം നടത്തിപ്പുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് എടക്കര സിഐ പി അബ്ദുല്‍ ബഷീര്‍, വഴിക്കടവ് എസ്‌ഐ എം അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസും വനപാലകരും മലപ്പുറത്തുനിന്നുള്ള വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡിന്റെ നായ ജാറത്തില്‍ നിന്ന് മണംപിടിച്ച് വഴിക്കടവ് ഭാഗത്തേക്ക് ഒന്നരക്കിലോമീറ്ററോളം താഴേക്ക് ഓടി. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. വഴിക്കടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ എ സുകുവിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു. 2009ലും ചുരത്തിലെ ജാറം പൊളിക്കാന്‍ ശ്രമം നടത്തുകയും നാല് പേര്‍ പോലിസ് പിടിയിലാവുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss