|    Aug 16 Wed, 2017 8:45 pm
FLASH NEWS

നാടുകാണിച്ചുരത്തില്‍ ചരക്കു ലോറി കൊക്കയിലേക്കു മറിഞ്ഞു

Published : 24th November 2016 | Posted By: SMR

എടക്കര: നാടുകാണിച്ചുരത്തില്‍ നിന്ത്രണംവിട്ട ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞു. രക്ഷപെടാനുള്ള ശ്രമത്തില്‍ ലോറിയില്‍ നിന്നു ചാടിയ ഡ്രൈവറെ പരിക്കുകളോടെ പെരിന്തല്‍മണ്ണ സ്യകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മൈസൂരില്‍ നിന്നു തൃശ്ശൂരിലേക്ക് അരിയുമായി പോവുകയായിരുന്ന ലോറിയാണ് നാടുകാണിച്ചുരത്തിലെ അമ്പലമൂക്കിന് സമീപം അഞ്ഞൂറ് അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. ഡ്രൈവറും ലോറി ഉടമയുമായ പാണ്ടിക്കാട് കൊളപ്പറമ്പ് എടക്കടവന്‍ അബ്ദുര്‍റഹ്മാനാണ് (40) രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റത്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. നിയന്ത്രണംവിട്ട ലോറി കട്ടവച്ച് നിര്‍ത്താന്‍ ക്ലീനര്‍ കരുവാരക്കുണ്ട് സ്വദേശി താന്നിക്കാത്തടത്തില്‍ രാജേഷ് (30) കഠിന ശ്രമം നടത്തിയിരുന്നു. എന്നാല്‍, വേഗതയിലായിരുന്ന ലോറി നിര്‍ത്താനായില്ല. ലോറി കൊക്കയിലേക്ക് മറിയുന്നതിന് തൊട്ടു മുമ്പാണ് അബ്ദുര്‍റഹ്മാന്‍ ലോറയില്‍ നിന്നു ചാടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക