|    May 22 Mon, 2017 11:16 pm
FLASH NEWS

നാടുകാണിച്ചുരം വഴി കടത്തിയ പാന്‍മസാലകള്‍ പിടികൂടി

Published : 15th October 2016 | Posted By: Abbasali tf

എടക്കര: അന്തര്‍ സംസ്ഥാനപാതയായ നാടുകാണിച്ചുരം വഴി കടത്തുകയായിരുന്ന പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന പാന്‍മസാലകള്‍ വഴിക്കടവ് പോലിസ് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നു പച്ചക്കറി കയറ്റി വരുകയായിരുന്ന ലോറിയില്‍ ഒളിപ്പിച്ചുകടത്തിയ മുപ്പത്തിരണ്ട് ചാക്ക് നിരോധിത പാന്‍മസാലകളാണ് വഴിക്കടവ് പോലിസ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ കൊടക്കാടന്‍ മൊയ്തീന്‍ (44), കോട്ടയ്ക്കല്‍ ചങ്കുവെട്ടി വലിയിടത്ത് പറമ്പില്‍ സജീവ് (46) എന്നിവരാണു പോലിസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി 11 ഓടെ നാടുകാണിചുരത്തില്‍ വച്ചാണ് എടക്കര സിഐ സന്തോഷ്, വഴിക്കടവ് എസ്‌ഐ കെ ബി ഹരികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘം ഇവരെ പിടികൂടിയത്. 32 ചാക്കുകളിലായി നാല്‍പ്പത്തിയെട്ടായിരം പായ്ക്കറ്റ് ഹാന്‍സാണുണ്ടായിരുന്നത്. മൊയ്തീന്റെ ഉടമസ്ഥതയിലുള്ളതാണ് പാന്‍മസാല കടത്താന്‍ ഉപയോഗിച്ച ലോറി. പ്രതികള്‍ സ്ഥിരമായി പച്ചക്കറി ഇറക്കുന്നതിന്റെ മറവില്‍ ജില്ലയിലേക്കു വ്യാപകമായി പാന്‍മസാലകള്‍ കടത്തുന്നുണ്ടെന്നാണ് വിവരം. സീനിയര്‍ സിപിഒ മണി, സിപിഒമാരായ സുനില്‍, സുരേഷ്, ഉണ്ണികൃഷ്ണന്‍, ജയേഷ്, മുജീബ്, റഹ്മാന്‍, റജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടികൂടിയ പ്രതികളെWayaയും വാഹനവും തൊണ്ടിമുതലും കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day