|    Oct 19 Fri, 2018 4:40 am
FLASH NEWS

നാടിന് പുത്തനനുഭവമായി മെഗാ തിരുവാതിര

Published : 14th September 2017 | Posted By: fsq

 

എടക്കാട്: പാര്‍വണേന്ദു മുഖീ പാര്‍വതി, ദീപേശ്വരന്റെ ചിന്തയില്‍ മുഴുകി വലഞ്ഞു… പാട്ടിനൊപ്പം രണ്ടായിരത്തോളം അംഗനമാര്‍ ഒരേ വേദിയില്‍ നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍ മെഗാ തിരുവാതിര കാണികള്‍ക്ക് ദൃശ്യചാരുതയേകി. ഓണം-ബക്രീദ് ആഘോഷങ്ങളോടനുബന്ധിച്ച് കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥിനികളുടെ മെഗാ തിരുവാതിരയാണ് നാടിനും നാട്ടുകാര്‍ക്കും വിസ്മയം പകര്‍ന്നത്. കത്തിച്ച നിലവിളക്കിനും നിറപറയ്ക്കും മുന്നില്‍ തിരുവാതിര പാട്ടിനൊത്ത് രണ്ടായിരത്തോളം വിദ്യാര്‍ഥിനികള്‍ ആടിത്തിമിര്‍ത്തപ്പോ ള്‍ സ്‌കൂള്‍പരിസരം ലാസ്യനിര്‍വൃതിയിലായി. ചുരുങ്ങിയ ദിവസത്തെ പരിശീലനത്തില്‍ മെച്ചപ്പെട്ട അവതരണം നടത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണു സംഘാടകര്‍. തുടര്‍ന്ന് അധ്യാപികമാരുടെ തിരുവാതിരയും അരങ്ങിലെത്തി. ഇതിനു പുറമെ മൈലാഞ്ചിയിടല്‍, കമ്പവലി എന്നിവയും എല്‍പി, യുപി വിഭാഗം വിദ്യാര്‍ഥികളുടെ പൂക്കള മല്‍സരവും നടന്നു. ഓണസദ്യയും ഒരുക്കിയിരുന്നു. പരിപാടി കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ പ്രേമവല്ലി, സ്‌കൂള്‍ മാനേജര്‍ പി മുരളീധരന്‍, പിടിഎ പ്രസിഡന്റ് സജീവ് വെങ്കിലാട്ട്, മദര്‍ പിടിഎ പ്രസിഡന്റ് അഡ്വ. ബിന്ദു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജന്‍, പ്രധാനാധ്യാപിക പി എം സ്മിത, എ പി അനില്‍കുമാര്‍, പി അരവിന്ദാക്ഷന്‍, കെ ജിതിന്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss