|    Jun 27 Tue, 2017 2:10 pm
FLASH NEWS

നാടിന് നാണക്കേടുണ്ടാക്കി പന്തളം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍

Published : 22nd November 2016 | Posted By: SMR

പന്തളം: നാടിന് നാണക്കേടായി പേരും പെരുമയുമില്ലാതെ പന്തളം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍. ദൈനംദിനം നൂറുകണക്കിന് ബസ്സുകള്‍ കയറിയിറങ്ങി കടന്നുപോവുന്ന പന്തളത്തെ കെഎസ്ആര്‍ടിസി ബസ് സ്്‌റ്റേഷനാണ് ശബരിമല സീസണ്‍ മുന്നില്‍ക്കണ്ട് എല്ലാ വകുപ്പുകളും തീര്‍ഥാടകരെ സേവിക്കാന്‍ സജ്ജമായപ്പോഴും മുന്നൊരുക്കങ്ങളൊന്നും നടത്താതെ ജനങ്ങളുടെ യാത്രാ ദുരിതം വര്‍ധിപ്പിക്കുന്നത്. ഇവിടെ ജീവനക്കാരും ബസ്സും റെഡിയാണ്. എന്നാല്‍ യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡിലേക്ക് കയറാനാവാത്തവിധമാണ് കുഴികളുള്ളത്.ശബരിമലയുടെ പ്രധാന ഇടത്താവളവും മൂലസ്ഥാനവുമായ പന്തളത്ത് ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ഒരു സീസണില്‍ വന്നുപോവുന്നത്. ഇതില്‍ നല്ലൊരുഭാഗവും കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നവരാണ്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവരിലധികവും പന്തളത്തെത്തിയാണ് പമ്പയിലേക്ക് പോവുന്നത്. രാത്രികാലത്ത് പന്തളത്തെത്തുന്ന തീര്‍ത്ഥാടകര്‍ ശരിക്കും വട്ടംകറങ്ങും.പന്തളത്തെ റോഡും വഴിവിളക്കുകളും പാലവും ഒക്കെ നന്നാക്കിയപ്പോള്‍ സ്റ്റാന്‍ഡിനുള്ളിലെ കുഴികളടയ്ക്കാന്‍ പോലും അധികാരികള്‍ ശ്രമിച്ചില്ല.വാഹനങ്ങള്‍ക്ക് കേടുപറ്റുന്നതു മാത്രമല്ല പ്രശ്‌നം. യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ഇവിടെ പതിവാണ്. ചുറ്റുമതില്‍ പോലുമില്ലാതെ കാടുകയറി കിടക്കുന്ന സ്റ്റാന്‍ഡില്‍ പാമ്പും പട്ടിയും ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയുമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക