|    Nov 15 Thu, 2018 3:17 am
FLASH NEWS

നാടിന്റെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ ആഹ്വാനവുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Published : 17th August 2016 | Posted By: SMR

കാസര്‍കോട്: ബ്രിട്ടീഷുകാരോട് പോരാടി നേടിയ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞയോടെ നാടെങ്ങും രാജ്യത്തിന്റെ 70ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ കൊണ്ടാടി. വര്‍ഗീയതക്കും ഫാഷിസത്തിനുമെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഗമങ്ങളും സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ, എ ഐവൈഎഫ്, എസ്‌കെഎസ്എസ്എഫ്, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടികളില്‍ പതിനായിരങ്ങള്‍ കണ്ണികളായി. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന പരേഡില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. ഗ്രാമ-നഗര അസന്തുലിതാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുന്നതിന് സംസ്ഥാന രൂപീകരണത്തിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് റവന്യൂ മന്ത്രി  ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ദേശീയതയും സംസ്‌കാരവും എഴുതി തീര്‍ത്ത പുസ്തകങ്ങളല്ല. മതേതരത്വത്തിലും  ബഹുസ്വരതയിലും അധിഷ്ഠിതമായി ഇനിയും അനേകം വരികള്‍ എഴുതുന്നതിന് ബാക്കിയുള്ള പുസ്തകമാണ്. പുറമേ നിന്നുള്ള വിഘടന വാദികളേയും ഭീകരതയേയും ധീരജവാന്മാര്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് ചെറുത്തു തോല്‍പ്പിക്കുന്നുണ്ട്.  എന്നാല്‍ രാജ്യത്തിനകത്തുള്ള ഛിദ്രശക്തികളെ നേരിടാന്‍ ബഹുസ്വരത പോലെ തേച്ചുമിനുക്കിയ മറ്റൊരായുധം വേറെയില്ല.  ശിഥിലീകരണത്തിന്റെയും വിഭാഗീയതയുടെയും ശക്തികളെ ഒറ്റപ്പെടുത്തുന്നതിനും  ജനങ്ങള്‍  മുന്‍കയ്യെടുക്കണമെന്നും  അദ്ദേഹം പറഞ്ഞു. വിവിധ ക്ലബ്ബുകളുടേയും സംഘടനകളുടേയും നേതൃത്വത്തിലും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബ്രിട്ടീഷുകാരില്‍ നിന്ന് പോരാടി നേടിയ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞയെടുത്തു. പോലിസ്, സായുധപോലിസ്, വനിതാപോലിസ്, സ്റ്റുഡന്‍സ് പോലിസ്, എന്‍സിസി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് വിഭാഗങ്ങള്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണപകിട്ടാര്‍ന്ന സ്വാതന്ത്ര്യദിന പരേഡില്‍ അണിനിരന്നു. ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍, ജില്ലാ പോലിസ് മേധാവി തോംസണ്‍ ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍കോട്: ബ്ലോക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം പി എ അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. ആര്‍ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കരുണ്‍ താപ്പ, ബി എ ഇസ്മായില്‍, വട്ടേക്കാട് മഹമൂദ്, ഉസ്മാന്‍ കടവത്ത്, മുനീര്‍ ബാങ്കോട്, കമലാക്ഷ സുവര്‍ണ, ഉമേശ് അണങ്കൂര്‍, പി കെ വിജയന്‍, ജി നാരായണന്‍, പുരുഷോത്തമന്‍ നായര്‍, രാജീവ് നമ്പ്യാര്‍ സംസാരിച്ചു.
കാസര്‍കോട്: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷം കെ ഖാലിദും 13ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷം ജി നാരായണനും ഉദ്ഘാടനം ചെയ്തു.
കീഴൂര്‍: ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പിടിഎ പ്രസിഡന്റ പി ബി മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി. ഖത്തീബ് മുനീര്‍ ഹുദവി തോടാര്‍, എച്ച് എം കൃഷ്ണന്‍, പി ബി അഷ്‌റഫ്, റസാഖ് കല്ലട്ര, സി എല്‍ റഷീദ് ഹാജി, മുനീര്‍, അഹമദ് കല്ലട്ര, മനാഫ്, സി എ ഇക്ബാല്‍, റസാഖ് അബ്ദുല്ല, ഖാദര്‍ കല്ലട്ര, യാസര്‍ ഹുദവി സംസാരിച്ചു.
ചെങ്കള: നാലാംമൈല്‍ ബംബ്രാണി നഗര്‍ തണല്‍ വീട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. താജുദ്ദീന്‍ പാണലം, അഹമദ് ജിസ്തിയ, അബൂബക്കര്‍, അഷ്‌റഫ് അലി, ബി എ ഹാരിസ്, അഷ്‌റഫ് സംസാരിച്ചു.
കാസര്‍കോട്: ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പെരിയ രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പപ്പന്‍, കെ പി സുരേഷ്, പി ജനാര്‍ദ്ദനന്‍ സംസാരിച്ചു.
പരവനടുക്കം: ആലിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ജലീല്‍ പെര്‍ള പതാക ഉയര്‍ത്തി. സെറ്റ്‌ലാന, ഹലീമത്ത് ഫിളു, ഫാത്തിമത്ത് നഈമ നസ്‌രി, ഹഫ്‌സ ഹനീന, മുഹമ്മദ് ഷാസ്, ഹമീദ് കക്കണ്ടം, അഹമദ് മുജ്തബ, ഉദയകുമാര്‍ പെരിയ സംസാരിച്ചു.
പെരുമ്പള: കോളിയടുക്കം യുപിസ്‌കൂള്‍ പിടിഎയും സാമൂഹിക ശാസ്ത്ര ക്ലബ്ബും സ്വാതന്ത്ര്യസമരചരിത്ര ഘോഷയാത്ര നടത്തി. ദേളി തായത്തൊടിയില്‍ നിന്നും ആരംഭിച്ച് സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. എന്‍ വി ബാലന്‍ ഫഌഗ് ഓഫ് ചെയ്തു. ജി വി വിജിമോന്‍, കെ വി കരുണാകരന്‍, എം വി പ്രമോദ്, എം അച്യുതന്‍, പി വി രാധ, ടി നാരായണന്‍, പി നാരായണന്‍, എ വിദ്യ, പി മധു, വിനോദ്കുമാര്‍ പെരുമ്പള നേതൃത്വം നല്‍കി.
ചെര്‍ക്കള: കാസര്‍കോട് റോട്ടറി ക്ലബ്,  ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നേതൃത്വത്തില്‍ സ്വാതന്ത്യദിനം ആഘോഷിച്ചു.   പ്രധാനാധ്യാപകന്‍ കെ വേണുഗോപാലന്‍ പതാക ഉയര്‍ത്തി. ചെങ്കള പഞ്ചായത്തഗം എം സി ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കെ വിനയന്‍,  എ സി ജോഷി, എം കെ രാധാകൃഷ്ണന്‍,  ഡോ. എം ശ്രീധര്‍ റാവു, പവിത്രന്‍, കെ എ മാഹി, രാജേഷ് പാടി, അശോകന്‍ കുണിയേരി, ടി എ സമീര്‍,  ഇ ജെ സെബാസ്റ്റ്യന്‍ സംസാരിച്ചു.
പടന്ന: കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രിന്‍സിപല്‍ ഇന്‍ ചാര്‍ജ് ടി നാരായണന്‍ നമ്പൂതിരി, ഹെഡ്മാസ്റ്റര്‍ ടി വി വിജയന്‍ എന്നിവര്‍ സ്വാതന്ത്ര ദിന സന്ദേശം കൈമാറി. വി പ്രിയ, എ വി ഗണേഷന്‍, കെ കെ കുഞ്ഞബ്ദുല്ല, ടി ജയ ചന്ദ്രന്‍ സംബന്ധിച്ചു.
മൊഗ്രാല്‍പുത്തൂര്‍: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ഹനീഫ് ചേരങ്കൈ പതാക ഉയര്‍ത്തി. ശങ്കര്‍ നായക്, നാം ഹനീഫ, വിജയകുമാര്‍, കുഞ്ഞികണ്ണന്‍, എന്‍ എ അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.
ചെമനാട്: ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സി പത്മനാഭന്‍ പതാക ഉയര്‍ത്തി. നൗഷാദ് ആലിച്ചേരി സംബന്ധിച്ചു.
മേല്‍പറമ്പ്: രാജ്യം സ്വാതന്ത്ര്യത്തിന്റെ സപ്തതി ആഘോഷിക്കുമ്പോഴും രാജ്യത്തെ  ദലിതരും ന്യൂനപക്ഷങ്ങളും ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി  ആസാദി മുദ്രാവാക്യങ്ങള്‍ വിളിക്കേണ്ടി വരുന്ന സാഹചര്യം ഗൗരവമുള്ളതാണെന്നും ഫാഷിസത്തിനെതിരെ വിശാല ഐക്യനിര വേണമെന്നും സോളിഡാരിറ്റി മേല്‍പറമ്പില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു. സി എ യൂസുഫ് അധ്യക്ഷത വഹിച്ചു. അമ്പൂഞ്ഞി തലക്ലായി, റഊഫ് ബാവിക്കര, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അബ്ദുല്‍ ജബ്ബാര്‍ ആലങ്കോല്‍, എം എം കെ സിദ്ധീഖ്, ബി കെ മുഹമ്മദ് ഷാഹ്, നാസര്‍ ഡീഗോ, ഫാറൂഖ് കൗസര്‍, ബി എ അസ്‌റാര്‍, റാസിഖ് മഞ്ചേശ്വരം, സി എ അബ്ദുര്‍റഹ്മാന്‍, റാഷിദ് മുഹ്‌യുദ്ദീന്‍, എന്‍ എം റിയാസ്, ആര്‍ ബി മുഹമ്മദ് ശാഫി സംസാരിച്ചു.
അരയി: അരയി ഗവ.യുപി സ്‌കൂളില്‍ പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍ പതാക ഉയര്‍ത്തി. നഗരസഭ കൗണ്‍സിലര്‍ സി കെ വത്സലന്‍ ഉദ്ഘാടനം ചെയ്തു. ജലീല്‍ കാര്‍ത്തിക, പ്രകാശന്‍ കരിവെള്ളൂര്‍ സംസാരിച്ചു.
ചട്ടഞ്ചാല്‍: രാജ്യത്തിന്റെ 70-ാം സ്വാതന്ത്ര്യദിനത്തില്‍ എസ്‌വൈഎസ് ചട്ടഞ്ചാലില്‍ ഒരുക്കിയ ദേശരക്ഷാ വലയത്തില്‍ ആയിരങ്ങള്‍ കണ്ണികളായി. കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉ ദ് ഘാടനം ചെയ്തു. അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി വിഷയാവതരണം നടത്തി. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പ്ര തിജ്ഞ ചൊല്ലിക്കൊടുത്തു.  സ യ്യിദ് കെ പി എസ് ജമലുല്ലൈലി ബേക്കല്‍, പള്ളങ്കോട് അ ബ്ദുല്‍ഖാദര്‍മദനി,ജില്ലാ പ ഞ്ചായത്തംഗം ഷാനവാസ് പാദൂര്‍,  ബി കെ അഹമദ് മുസ്‌ല്യാര്‍ കുണിയ, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, കന്തല്‍ സൂപ്പി മദനി, അഷ്‌റഫ് കരിപ്പൊടി, ഹുസയ്ന്‍ മുട്ടത്തൊടി, ഹംസ മിസ്ബാഹി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss