|    Jul 23 Sun, 2017 12:30 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നാടിനെ സാക്ഷിയാക്കി 2021 പൂക്കളങ്ങള്‍ ലിംക റെക്കോഡിലേക്ക്

Published : 11th September 2016 | Posted By: SMR

കോഴിക്കോട്: തിരുവോണം നേരത്തേയെത്തിയ പ്രതീതി. നാടും നഗരവും പൂക്കളമല്‍സരം ഏറ്റെടുത്തതോടെ കോഴിക്കോടിന്റെ രാപകലുകള്‍ ഇന്നലെ ക്രിസ്ത്യന്‍കോളജ് ഗ്രൗണ്ടിലായിരുന്നു. ബക്രീദ്- ഓണം ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് പൂക്കളമല്‍സരം നാടൊന്നാകെ ഏറ്റെടുത്തു. രണ്ടുമണിക്കൂര്‍ കൊണ്ട് തീര്‍ത്ത സ്‌നേഹപാലിക പൂക്കളങ്ങള്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നതും ചിന്തിപ്പിക്കുന്നതും ആയിരുന്നു.
നാടിനെ സാക്ഷിനിര്‍ത്തി നഗരസഭയുടെ 75 വാര്‍ഡുകളില്‍ നിന്നുള്ള കുടുംബശ്രീക്കു കീഴിലെ അയല്‍ക്കൂട്ടങ്ങള്‍ തീര്‍ത്ത 2021 പൂക്കളങ്ങള്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിലേക്കും ഇനി കടക്കും. 60,000 ചതുരശ്ര അടിയില്‍ സജ്ജമാക്കിയ വേദിയിലാണ് കോഴിക്കോട് നഗരസഭാ കുടുംബശ്രീ പ്രവര്‍ത്തകര്‍ ‘സ്‌നേഹപാലിക-2016’ നാടിന്‍ കൂട്ടായ്മയുടെ ചരിത്ര പൂക്കളങ്ങള്‍ തീര്‍ത്തത്.  75 വാര്‍ഡുകളില്‍ നിന്നുള്ള 2021 ഗ്രൂപ്പുകളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 പേരടങ്ങുന്ന വനിതകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ജഡ്ജിങ് പാനലാണ് മല്‍സരത്തിന്റെ വിധികര്‍ത്താക്കളായി എത്തിയത്.  വെസ്റ്റേണ്‍ യൂനിയന്റെ സഹകരണത്തോടെയാണ് മല്‍സരം സംഘടിപ്പിച്ചത്.
ഉദ്ഘാടനച്ചടങ്ങില്‍ കോഴിക്കോട് നഗരസഭാ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം വി റംസി ഇസ്മായില്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. സീരിയല്‍ നടി സാദിക, സെയ്ദ് അക്ബര്‍ ബാദുഷാ ഖാന്‍, മുന്‍ മേയര്‍ എ കെ പ്രേമജം, അനിത രാജന്‍, എം രാധാകൃഷ്ണന്‍ മാസ്റ്റര്‍, കെ വി ബാബുരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക