|    Sep 26 Wed, 2018 8:09 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നാടിനുവേണ്ടിയുള്ള ഈ ഐക്യം കാത്തുസൂക്ഷിക്കുക: തങ്ങള്‍

Published : 22nd August 2018 | Posted By: kasim kzm

മലപ്പുറം: നന്‍മയുടെ മാര്‍ഗത്തില്‍ ത്യാഗം ചെയ്യാനുള്ള സന്നദ്ധതയാണ് ബലിപെരുന്നാളിന്റെ ആത്മസത്തയെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. ഇത്തവണ ബലിപെരുന്നാള്‍ കടന്നുവരുന്നത് അത്യന്തം വേദനാജനകവും ആശങ്കാഭരിതവുമായ ഒരന്തരീക്ഷം കേരളജനതയില്‍ തിങ്ങിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ്. സകല ഭിന്നതകളും മറന്ന് ഒരുമെയ്യായി കൈകോര്‍ത്തു നിന്നാണ് ഈ പ്രതിസന്ധിയില്‍ നിന്ന് നാട് രക്ഷതേടിയത്. ഇവിടെ രൂപപ്പെട്ട ഈ ഐക്യം തകരാതെ സൂക്ഷിക്കണം. എല്ലാ ആഘോഷങ്ങള്‍ക്കും അവധിനല്‍കി ഓരോനിമിഷവും ഓരോ നാണയത്തുട്ടും പ്രാര്‍ഥനാപൂര്‍വം നമ്മുടെ സഹോദരങ്ങളെ ആശ്വസിപ്പിക്കുന്നതിനായി ചെലവഴിക്കണം. സാമ്പത്തിക ചെലവ് വരുന്ന പരിപാടികളെല്ലാം മാറ്റിവച്ച് ഇനിയുള്ള ദിവസങ്ങളും ആഴ്ചകളും നമ്മുടെ നാടിന്റെ പുനര്‍നിര്‍മാണത്തിനായി സമര്‍പ്പിക്കുക. ആപല്‍ഘട്ടത്തില്‍ താങ്ങും തലോടലുമായി വന്ന് മനുഷ്യ മഹത്വത്തിന്റെ മഹാമാതൃകകളായി നിന്ന വിവിധ രാഷ്ട്രങ്ങളുടെ സാരഥികള്‍ക്കും നാടിന്റെ ഒരോ കോണിലും ആഴ്ചയിലേറെയായി രാപകലില്ലാതെ സ്വയം മറന്നു രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ എല്ലാ സഹോദരങ്ങള്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്നും തങ്ങള്‍ പറഞ്ഞു. ദുരിതാശ്വാസത്തിന്റെ പെരുന്നാളാക്കുക: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവികൊല്ലം: ആഘോഷങ്ങളില്‍ അതിരുകവിയാതെ പരസ്പര സ്‌നേഹവും മാനവ സാഹോദര്യവും നിലനിര്‍ത്താനും പ്രളയംകൊണ്ട് കെടുതികളും ദുരിതവും അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാനും സാന്ത്വനിപ്പിക്കാനും അകമഴിഞ്ഞ് സഹായിക്കാനും നാം മുന്നിട്ടിറങ്ങണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഈദ് സന്ദേശത്തില്‍ പറഞ്ഞു.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss