|    Jan 22 Sun, 2017 7:42 pm
FLASH NEWS

നാടന്‍ നെല്ലിനങ്ങളുടെ ജനിതക ശേഖരവുമായി പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം

Published : 17th October 2016 | Posted By: Abbasali tf

ചെറുവത്തൂര്‍: പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നാടന്‍ നെല്ലിനങ്ങളുടെ ജനിതക സംരക്ഷണ യൂനിറ്റ് ഒരുങ്ങി. ഒരുകാലത്ത് വടക്കന്‍ കേരളത്തിന്റെ നെല്‍വയലുകളില്‍ വിളഞ്ഞുനിന്നിരുന്ന നാടന്‍ നെല്‍വിത്തിനങ്ങള്‍ വരും തലമുറയ്ക്ക് വേണ്ടി കാത്തുസംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കൃഷി ചെയ്തിരുന്നതും ഇപ്പോള്‍ ചെയ്തുവരുന്നതുമായ ആവടി, ആയിരം കാന, അടുക്കന്‍, ചെമ്പാവ്, ചെറുവളിയന്‍, ചെന്നെല്ല്, കല്ലടിയാരന്‍, കയമ, കോതണ്ടന്‍, കൊയിവാലന്‍,  എന്നീ വിത്തുകളെല്ലാം ജനിതക ശേഖരത്തിലുണ്ട്. ഒപ്പം വിദേശ ഇനങ്ങളുമുണ്ട്. പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം അസി. പ്രഫസറായ ഡോ. വനജയുടെ ശേഖരത്തില്‍ നിന്നുള്ളതാണ് വിത്തുകള്‍. കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള മുപ്പത് വിത്തിനങ്ങള്‍ ഡല്‍ഹിയില്‍ നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്‍ ജനറ്റിക് റിസോഴ്‌സിലും (എന്‍ബിപിആര്‍) അതിന്റെ ശാഖയായ തൃശൂരിലും നിലവില്‍ ലിക്വിഡ് നൈട്രജന്‍ സംവിധാനം ഉപയോഗിച്ചു സൂക്ഷിച്ചു വച്ചിട്ടുണ്ട്. വര്‍ഷാവര്‍ഷം കൃഷിയിറക്കിയാണ് മറ്റു വിത്തുകള്‍ സംരക്ഷിച്ചു വരുന്നത്. നാടന്‍ വിത്തുകള്‍ സംരക്ഷിക്കുന്നതിനൊപ്പം അതില്‍ നിന്നു പുതിയ വിത്തുകള്‍ ഉണ്ടാക്കിയെടുക്കുന്നതിനും ജനിതക സംരക്ഷണ യൂനിറ്റ് സഹായകമാകും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക