|    Jun 19 Tue, 2018 6:24 pm
FLASH NEWS
Home   >  Kerala   >  

നാടന്‍ തോക്കുകളുമായി ലീഗ് നേതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

Published : 25th May 2017 | Posted By: shins


തളിപ്പറമ്പ്: വാഹനപരിശോധനയ്ക്കിടെ നാടന്‍ തോക്കുകളുമായി ലീഗ് നേതാവ് ഉള്‍പ്പെടെ നാലുപേരെ പരിയാരം പോലിസ് അറസ്റ്റ് ചെയ്തു. പരിയാരം അമ്മാനപ്പാറയില്‍ വാഹന പരിശോധനയ്ക്കിടെയാണ് തളിപ്പറമ്പ് സ്വദേശികളും ലീഗ് നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ സയ്യിദ് നഗറിലെ കെ വി മുഹമ്മദ് കുഞ്ഞി(48), അള്ളാകുളം എം മുഹമ്മദ്(58), അള്ളാകുളം സി മുസ്തഫ(38), കാരക്കുണ്ടിലെ കെ മുഹമ്മദ് അന്‍ഷാദ്(19) എന്നിവരെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഭാഗത്തുനിന്ന് പാണപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ പരിശോധിക്കുമ്പോള്‍ ഒളിപ്പിച്ചുവച്ച നിലയില്‍ രണ്ടു തോക്കും വെടിമരുന്നും കണ്ടെത്തുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss