|    Jun 27 Tue, 2017 9:08 am
FLASH NEWS

നാടന്‍ തോക്കുകളും മലമാന്റെ തോലും പിടികൂടി

Published : 17th November 2016 | Posted By: SMR

തളിപ്പറമ്പ്: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നാടന്‍തോക്കുകളും തിരകളും മലമാനിന്റെ തോലും കൊഴുപ്പും പിടികൂടി. ആലക്കോട് കരാമരംതട്ടില്‍ കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെ നടത്തിയ അന്വേഷണത്തിലാണ് രണ്ട് തോക്കുകളും പതിനഞ്ചോളം തിരകളും ഈയക്കട്ടകളും പിടികൂടിയത്. മാനിനെ വേട്ടയാടി കൊലപ്പെടുത്തി ഇറച്ചിയാക്കിയ ശേഷം തോലും കൊഴുപ്പും കടത്താനുള്ള ശ്രമത്തിനിടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന കരാമരംതട്ടിലെ കുഞ്ഞിരാമന്‍ ഓടിരക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. 15 കിലോ കൊഴുപ്പും രണ്ട് കൂപ്പികളിലാക്കിയ വെടിമരുന്നും കണ്ടെടുത്തിട്ടുണ്ട്. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ സോളമന്‍ തോമസ് ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക