|    Jan 24 Tue, 2017 10:38 pm
FLASH NEWS

നാടന്‍ ഉല്‍പന്ന വൈവിധ്യങ്ങളുടെ വിപണന മേളയ്ക്ക് തുടക്കം

Published : 30th July 2016 | Posted By: SMR

ആലുവ: നാടന്‍ ഉല്‍പന്ന വൈവിധ്യങ്ങളുടെ വിപണനമേളയ്ക്ക് ആലുവയില്‍ തുടക്കമായി.
ഉപ്പിലിട്ട മാങ്ങ മുതല്‍ മാങ്ങയുടെ തന്നെ 15-ല്‍പ്പരം വ്യത്യസ്ത രുചിയുള്ള അച്ചാറുകള്‍, ജാതിക്ക, നെല്ലി, ഇഞ്ചി, കാന്താരിമുളക് തുടങ്ങിയ 30ല്‍പ്പരം വ്യത്യസ്തമായ അച്ചാറുകളും നാടന്‍ തേനിന്റെ നിരവധി മൂല്യവര്‍ധിത ഉല്‍പന്നങ്ങളും മേളയിലുണ്ട്.
ഖാദി ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നിരവധി സ്വയംതൊഴില്‍ യൂനിറ്റുകള്‍ നിര്‍മിക്കുന്ന വെളിച്ചെണ്ണ സോപ്പ് മുതല്‍ ഹാന്റ്‌വാഷ്, ടോയ്‌ലെറ്റ് ലോഷനുകള്‍, സോപ്പുപൊടി തുടങ്ങിയവയ്ക്കായി പ്രത്യേക പവലിയനും മേളയില്‍ തയ്യാറാക്കിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള ആദിവാസി ഗോത്രസമൂഹം പാരമ്പര്യ രീതിയില്‍ തയ്യാറാക്കുന്ന ഹെയര്‍ഓയില്‍ മേളയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കൂടാതെ യുപി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഉല്‍പന്നങ്ങളായ ബെഡ്ഷീറ്റുകള്‍, ജെന്റ്‌സ് ആന്റ് ലേഡീസ് ഡ്രസ്സുകള്‍, ടീഷര്‍ട്ടുകള്‍, പ്ലാസ്റ്റിക്, അലൂമിനിയം, കിച്ചണ്‍ ടൂള്‍സുകള്‍, ഫാന്‍സി വസ്തുക്കളുടേയും വന്‍ ശേഖരം മേളയില്‍ ഒരുക്കിയിട്ടുണ്ട്.
വസ്ത്രങ്ങളും പാദരക്ഷകളും, ബാഗുകള്‍, ഗൃഹോപകരണങ്ങള്‍ അടക്കമുള്ള ഉല്‍പന്നങ്ങള്‍ ഏതെടുത്താലും 200 രൂപയെന്നതാണ് മേളയുടെ പ്രത്യേകത. ആലുവ ബ്രിഡ്ജ് റോഡില്‍ ബൈപാസ് കവലയില്‍ ആരോഗ്യാലയം ആശുപത്രിക്ക് മുന്‍പിലാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന വിപണനമേള. മലബാര്‍ മാവ് കര്‍ഷക സമിതി, എസ്‌പോസല്‍ കൗണ്‍സില്‍ ഓഫ് റിസോഴ്‌സസ് സംയുക്തമായി സംഘടിപ്പിക്കുന്ന മേള അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം അധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭ ചെയര്‍മാന്‍ എം ടി ജേക്കബ്, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയക്ക് നല്‍കി ആദ്യ വില്‍പന നടത്തി. മേളയില്‍ ആദ്യദിവസം തന്നെ  വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക