|    Dec 16 Sat, 2017 2:50 pm
FLASH NEWS

നാടക മല്‍സരവേദിയെക്കുറിച്ച് പരാതി

Published : 7th December 2017 | Posted By: kasim kzm

പനമരം: ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ നാടക മല്‍സരങ്ങള്‍ വിസ്താരം കുറഞ്ഞ വേദിയില്‍ നടത്തുന്നതിനെതിരേ പരാതി.
മൂന്നാം വേദിയായ തലക്കല്‍ ചന്തുവിലാണ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകമല്‍സരങ്ങള്‍ക്ക് വേദിയൊരുക്കിയത്. എന്നാല്‍, മല്‍സരങ്ങള്‍ സുഗമമായി നടത്താന്‍ പര്യാപത്മായ രീതിയിലല്ല മൂന്നാംവേദിയെന്ന് ചൂണ്ടിക്കാട്ടി മല്‍സരാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും രംഗത്തുവന്നു.
ഇടുങ്ങിയ വേദിയില്‍ നാടകത്തിനുള്ള സാധനങ്ങള്‍ സംവിധാനിക്കാന്‍ പോലും കഴിയുന്നില്ലെന്ന് മല്‍സരാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
ഇതു ചൂണ്ടിക്കാട്ടി പ്രോഗ്രാം കമ്മിറ്റിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
ഒന്നാം വേദിയായ കബനിയില്‍ നടക്കേണ്ടിയിരുന്ന മല്‍സരങ്ങള്‍ ഉദ്ഘാടന സെഷന്‍ കാരണമാണ് മറ്റൊരു വേദിയിലേക്ക് മാറ്റിയതെന്നാണ് സംഘാടകര്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക