|    Sep 21 Fri, 2018 11:35 pm

നാടകവേദിയില്‍ സംഘര്‍ഷാവസ്ഥ, ബഹളം

Published : 21st January 2017 | Posted By: fsq

 

ഇന്നലെ നടന്ന ഹൈസ്‌കൂള്‍ നാടകമല്‍സരത്തിനിടെ പതിനാലാം വേദിയായ സെന്റ് മൈക്കിള്‍സ് എച്ച്എസ്എസില്‍ സംഘര്‍ഷാവസ്ഥ. കൊല്ലം ജില്ലയില്‍ നിന്നെത്തിയ ചവറ അയ്യന്‍കോയിക്ക ല്‍ എച്ച്എസ് സ്‌കൂളിന്റെ നാടകം അവസാനിച്ച ഉടനെയാണ് ബഹളം ഉടലെടുത്തത്. ലഹരിയുടെ ദൂഷ്യഫലങ്ങളെ തുടര്‍ന്ന് ജീവിതം നശിച്ച സാം അലക്‌സിന്റെ കഥ പറഞ്ഞ നാടകം തീര്‍ന്നയുടനെ സദസ്സില്‍ നിന്ന് പ്രേക്ഷകരിലൊരാള്‍ എഴുന്നേറ്റു നിന്ന് ബഹളമുണ്ടാക്കി. നാടകത്തിന് നിലവാരം പോരെന്നും മല്‍സരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും കാണികളില്‍ ചിലര്‍ ബഹളംവച്ചപ്പോള്‍ അതിനെതിരേ സ്‌കൂള്‍ അധികൃതര്‍ രംഗത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയിലേക്ക് കടന്നു. കൊല്ലം ജില്ലയില്‍ 17 സ്‌കൂളുകളോട് മല്‍സരിച്ച് ഒന്നാമതെത്തിയ നാടകത്തെ അധിക്ഷേപിച്ചത് ശരിയായില്ലെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ ബഹളം വച്ചു. രണ്ടാംസ്ഥാനം നേടി കൊല്ലത്തു നിന്ന് അപ്പീലിലൂടെയെത്തിയ സ്‌കൂളുകാരാണ് ഇതിനു പിന്നിലെന്ന് അവര്‍ ആരോപിച്ചു.  പോലിസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss