|    Nov 23 Thu, 2017 5:11 am
FLASH NEWS

നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി ഉദ്ഘാടനം നാളെ

Published : 3rd November 2016 | Posted By: SMR

ആലപ്പുഴ: ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയായ എഎന്‍എച്ച്എസ് (ആലപ്പുഴ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി) ഉദ്ഘാടനം നാളെ നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജ് സെമിനാര്‍ ഹാളില്‍ നടക്കും. കേരള വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി ഉമ്മന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പരിസ്ഥിതി പ്രശ്‌നങ്ങളും അതുയര്‍ത്തുന്ന ആഘാതങ്ങളും ഏറെയുള്ള ഇവിടെ വമ്പന്‍ പദ്ധതികളല്ല  മറിച്ചു ചെറുതും സാര്‍ഥകവുമായ പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഒരു നിലപാട് തന്നെ ഒരുക്കുകയാണ് ലക്ഷ്യം. പ്ലാസ്റ്റിക് നിരാസം പോഷിപ്പിക്കാനുള്ള പദ്ധതി, പരിസ്ഥിതി അവബോധം വളര്‍ത്തുന്ന ചിത്രപ്രദര്‍ശം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ ഇതോടൊപ്പം നടക്കും. കെ വി ദയാല്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. വി കൃഷ്ണകുമാര്‍, ജെ ജയകൃഷ്ണന്‍, ജയകുമാര്‍ പങ്കെടുക്കും. മധു തൃപ്പെരുന്തുറ രചിച്ച അറിവ് അല്‍ഭുതങ്ങള്‍ കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ പ്രകാശനം ചെയ്യും. സന്ദീപ് ഉണ്ണികൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തും. പരിസ്ഥിതി സ്‌നേഹി ശ്രീകുമാരമേനോന്‍ പ്ലാസ്റ്റിക് കാംപയിന്‍ ഉദ്ഘാടനം ചെയ്യും. ടികെഎം കോളജ് പ്രിന്‍സിപ്പല്‍ എസ് ബി ശ്രീജയ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഡോ. വി കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി അശോകന്‍, വൈസ് പ്രസിഡന്റ്  ബി രവീന്ദ്രന്‍, ഖജാഞ്ചി മധു തൃപ്പെരുന്തുറ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക