|    Dec 14 Thu, 2017 3:52 am
FLASH NEWS
Home   >  National   >  

സ്‌ഫോടനക്കേസ് പ്രതി ഫോണ്‍ വഴി മുത്വലാഖ് ചൊല്ലിയതായി ഭാര്യ

Published : 13th July 2017 | Posted By: shins

ബന്ദ: 2012ലെ നാഗ്പൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതി ഭാര്യയെ മുത്വലാഖ് ചൊല്ലി. ഷംസുദ്ദീന്‍ ഷാ ആണു ഭാര്യയെ ഉപേക്ഷിച്ചത്. കുറ്റകൃത്യങ്ങള്‍ എതിര്‍ക്കുന്നതിനാലാണു തന്നെ ഫോണില്‍ വിളിച്ച് മൂന്നുതവണ ത്വലാഖ് ചൊല്ലിയതെന്നു ഭാര്യ നിഷ പറഞ്ഞു. 2011ലാണു ഷംസുദ്ദീനെ നിഷ വിവാഹം ചെയ്തത്. സ്‌നേഹലത എന്നായിരുന്നു യുവതിയുടെ പേര്. ഇസ്‌ലാം സ്വീകരിച്ച് നിഷ എന്ന പേര് സ്വീകരിച്ചു.
നാഗ്പൂര്‍ ബോംബ് സ്‌ഫോടനത്തില്‍ ഷംസുദ്ദീന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാളെ മഹാരാഷ്ട്ര പോലിസ് ജയിലില്‍ അടച്ചിട്ടുണ്ടെന്നും നിഷ പോലിസിനോട് പറഞ്ഞു. നിഷയുടെ പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക