|    Jan 22 Sun, 2017 9:35 am
FLASH NEWS

നാഗ്പൂരും ജിനാനും ഇനി സഹോദരീ നഗരങ്ങള്‍

Published : 22nd June 2016 | Posted By: sdq

നാഗ്പൂര്‍: ചൈനയിലെ ജിനാന്‍ നഗരവും നാഗ്പൂരും ഇനി സഹോദരീ നഗരങ്ങള്‍. വിദ്യാഭ്യാസം, കായികം, യുവജനകാര്യം തുടങ്ങി നിരവധി മേഖലകളില്‍ സഹകരണം ലക്ഷ്യം വച്ച് ഇരുനഗരങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവച്ചു.
നാഗ്പൂര്‍ നഗരസഭാ കമ്മീഷണര്‍ ശരവന്‍ നാര്‍ദികറും ജിനാന്‍ മുനിസിപ്പല്‍ പീപിള്‍സ് കോണ്‍ഗ്രസ് ഡയറക്ടര്‍ ഷു ചാങ് യുവും തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. നാഗ്പൂര്‍ മേയര്‍ പര്‍വിന്‍ ദത്‌കെയുടെയും നിരവധി ചൈനീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.


ഇരു നഗരങ്ങളും തമ്മില്‍ സഹകരണം നടത്താവുന്ന നിരവധി മേഖലകളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ വിശദീകരിച്ചു.വിദ്യാഭ്യാസം, നദീസംരക്ഷണം തുടങ്ങിയ മേഖലകളില്‍ ജിനാന്‍ നഗരാധികൃതര്‍ നടത്തിയ ഇടപെടലുകളെക്കുറിച്ച് ഷു ചാങ് യു വിശദീകരിച്ചു. നാഗ്പൂരില്‍ നിന്നു പഠനത്തിനായി വിദ്യാര്‍ഥികളെ ജിനാനിലേക്ക് അയക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
അഞ്ചു വര്‍ഷത്തെ കാലാവധിയുള്ള കരാറാണ് ഇപ്പോള്‍ ഒപ്പുവച്ചത്. കാലാവധി അഞ്ചുവര്‍ഷം കൂടി അധികമായി ദീര്‍ഘിപ്പിക്കാനും സാധ്യമാണ്.കിഴക്കന്‍ ചൈനയിലെ ശാണ്‍ണ്ടോങ് പ്രവിശ്യയുടെ തലസ്ഥാനമായ ജിനാന്‍ 30 ലക്ഷം ജനങ്ങളുള്ള നഗരമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 134 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക