|    May 27 Sun, 2018 5:32 pm
FLASH NEWS
Home   >  National   >  

നാഗ്പൂരില്‍ മലയാളി യുവാവിന്റെ ദുരൂഹ മരണം:ഭാര്യ അറസ്റ്റില്‍

Published : 2nd June 2017 | Posted By: mi.ptk

ന്യൂഡല്‍ഹി:നാഗ്പൂരില്‍ മലയാളി യുവാവിന്റെ ദുരൂഹമരണത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തേങ്കുറിശ്ശി സ്വദേശി സ്വാതിയാണ് അറസ്റ്റിലായത്. യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ ഏപ്രില്‍ 29നാണ് മദ്ധ്യപ്രദേശിലെ ബേതുളില്‍ താമസിക്കുന്ന കായംകുളം സ്വദേശി നിതിന്‍ നായരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിതിന്‍ തലയിടിച്ചുവീണതിനെ തുടര്‍ന്നാണ് മരിച്ചത് എന്നായിരുന്നു സ്വാതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ ശ്വാസം മുട്ടിയാണ് നിതിന്‍ മരിച്ചത് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു.ഇതേതുടര്‍ന്നാണ് സംഭവത്തില്‍ സ്വാതിയുടെ പങ്ക് പോലീസ് അന്വേഷിച്ചത്.
കഴിഞ്ഞവര്‍ഷം സെപ്തംബറിലായിരുന്നു നിതിന്റെയും സ്വാതിയുടെയും വിവാഹം. നിതിന്റെ പിതാവ് രമേശ് നായരുടെ ചികിത്സക്കുവേണ്ടിയാണ് നിതിന്‍ നാഗ്പൂരിലേക്ക് താമസം മാറ്റിയത്. നിതിന്റെ മരണത്തിന് പിന്നാലെ പിതാവും മരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss