|    Dec 16 Sun, 2018 8:01 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നാഗ്പൂരില്‍ നിന്നുള്ള സിഗ്നല്‍ സ്വീകരിക്കുന്ന ആന്റിന മാത്രമാണ്

Published : 31st May 2017 | Posted By: fsq

 

മോദി: കാനം രാജേന്ദ്രന്‍തൃശൂര്‍: എംടിയുടെ നിര്‍മാല്യം സിനിമ ഇന്നത്തെ കാലഘട്ടത്തില്‍ നിര്‍മിക്കാന്‍ കഴിയുമോ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഥവാ സിനിമയെടുത്താല്‍ തിയേറ്റര്‍ കത്തും. മലയാളി മുന്നോട്ടാണോ പിന്നോട്ടാണോ പോവുന്നതെന്നു സ്വയം പരിശോധിക്കണമെന്നു ഫ്രീഡം ഫ്രണ്ട് സംഘടിപ്പിച്ച ജനാധിപത്യ ജാഗ്രതാ സദസ്സില്‍ സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഏലസ്, ചരട് തുടങ്ങി അന്ധവിശ്വാസ പ്രചാരണം അരങ്ങുതകര്‍ക്കുകയാണ്. സമൂഹം ഏറെ മുന്നോട്ടുപോയപ്പോഴും നമ്മള്‍ പുറകോട്ടു പോയത് മറക്കരുതെന്ന് കാനം ഓര്‍മിപ്പിച്ചു. നാഗ്പൂരിലെ കാര്യാലയത്തില്‍ നിന്നുള്ള സിഗ്നല്‍ സ്വീകരിക്കുന്ന ആന്റിന മാത്രമായി മോദി സര്‍ക്കാര്‍ മാറിയെന്നും കുറ്റപ്പെടുത്തി. ആര്‍എസ്എസുകാരന്‍ രാഷ്ട്രപതിഭവനില്‍ എത്തണമോ എന്നതാണ് ഇപ്പോഴത്തെ കാതലായ പ്രശ്‌നം. വിശാല ജനമുന്നേറ്റമാണ് ആവശ്യം. അതല്ലാതെ ഇടതുപക്ഷത്തിനു മാത്രമായി ഉത്തരവാദിത്വമേറ്റെടുക്കാനാവില്ല. തിരഞ്ഞെടുപ്പു വരുമ്പോള്‍ വര്‍ഗീയതയെ നേരിടാനുള്ള നീക്കങ്ങളില്‍ നിന്നു പലരും മുഖം തിരിഞ്ഞുനില്‍ക്കുകയാണ്.  അമ്പതുകളില്‍ പാവങ്ങള്‍ക്കു വേണ്ടിയുള്ള നിയമനിര്‍മാണമാണ് നടന്നിരുന്നതെങ്കില്‍ ഇന്ന് പഴയ നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ഭേദഗതി ചെയ്യുകയാണെന്നും കാനം പറഞ്ഞു. ജനാധിപത്യം ന്യൂനപക്ഷത്തെ നിയന്ത്രിക്കുന്ന ഭൂരിപക്ഷമായി മാറരുതെന്ന് സാഹിത്യകാരന്‍ കെ സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി. സമത്വമില്ലെങ്കില്‍ ജനാധിപത്യമില്ലെന്ന് ജനാധിപത്യം പ്രതിസന്ധിയും പ്രതിവിധിയും’ എന്ന വിഷയം അവതരിപ്പിക്കവെ അദ്ദേഹം പറഞ്ഞു.  ഇന്ന് വികേന്ദ്രീകൃത അടിയന്തരാവസ്ഥയാണുള്ളത്. പ്രധാനമന്ത്രി ഇമേജുകളിലൂടെ ജീവിക്കുന്നു. ഭരണകൂടത്തിന് വിയോജിപ്പുകളോട് അസഹിഷ്ണുതയാണ്. ഇന്ത്യ സംവാദങ്ങളുടെ നാടാണെന്നു മറക്കരുത്. ഒരൊറ്റ മതത്തെ അടിച്ചേല്‍പിക്കാന്‍ നോക്കിയാല്‍ രാജ്യത്തിന്റെ ഐക്യം തകരും. തങ്ങള്‍ ന്യൂനപക്ഷമാണെന്ന് ലോകത്തെവിടെയും ഫാഷിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നു. പണ്ടുകാലത്ത് ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചത് അവിടെ സമ്പത്തിന്റെ കേന്ദ്രമായതു കൊണ്ടാണ്. അതിനെ മതപരമായ കാഴ്ചപ്പാടില്‍ മാത്രം വ്യാഖ്യാനിക്കരുത്. ഏറ്റവുമൊടുവില്‍ ഗാന്ധിവധ കേസ് പുനര്‍വിചാരണയ്ക്ക് ശ്രമം നടക്കുകയാണ്. ഗാന്ധിയെ അഞ്ചു വെടിയുണ്ടകള്‍ കൊണ്ടാണ് വധിച്ചതെന്നാണ് വാദം. അങ്ങനെ വന്നാല്‍ പഴയകേസ് ദുര്‍ബലമാവും. ഗാന്ധി ഘാതകരെന്ന ദുഷ്‌പേര് ഒഴിവാക്കിയെടുക്കാനാണ് ശ്രമിക്കുന്നത്.  ലോകത്തെ ദരിദ്രരുടെ മൂന്നിലൊന്ന് ഇന്ത്യക്കാരാണ്-സച്ചിദാനന്ദന്‍ ഓര്‍മിപ്പിച്ചു. പി ജെ ആന്റണി അധ്യക്ഷത വഹിച്ചു. സി ആര്‍ നീലകണ്ഠന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിനി സംസാരിച്ചു. ബീഫ്‌ഫെസ്റ്റും നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss