|    Dec 18 Mon, 2017 8:12 pm

നാഗ്ജി ഫുട്‌ബോള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് വരവു ചെലവുകള്‍ വെളിപ്പെടുത്തണമെന്നാവശ്യം

Published : 26th April 2016 | Posted By: SMR

കോഴിക്കോട്: നാഗ്ജി ഫുട്‌ബോള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് വരവു ചെലവു കണക്കുകള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, നാഗ്ജി ഓര്‍ഗനൈസിങ് ചെയര്‍മാന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസ് അയച്ചതായി കെഡിഎഫ്എ മെംബര്‍മാരായ രഞ്ജിത്ത്, അഷ്‌റഫ് അറിയിച്ചു. നാഗ്ജി ഫുട്‌ബോള്‍ മല്‍സരം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ സ്വാഗതസംഘം പിരിച്ചുവിട്ടിട്ടില്ല. കണക്കുകളും വ്യക്തമല്ല. അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഏഴുകോടിരൂപ നഷ്ടമുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിയാന്‍ കഴിഞ്ഞത്. ഈ ബാധ്യത ആര് ഏറ്റെടുക്കുമെന്നും വ്യക്തമാക്കണം എന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്. നോട്ടീസ് ലഭിച്ച് പത്തുദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് രഞ്ജിത്ത്, അഷ്‌റഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss