|    May 27 Sat, 2017 8:08 am
FLASH NEWS

നാഗ്ജി ആവേശവുമായി റൊണാള്‍ഡീഞ്ഞോ കോഴിക്കോട്ടെത്തി

Published : 24th January 2016 | Posted By: G.A.G

കോഴിക്കോട്: കാല്‍പ്പന്തുകളിയെ നെഞ്ചേറ്റുന്ന കോഴിക്കോട്ടെ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ വന്നിറങ്ങി. മലയാളികളുടെ ഫുട്‌ബോള്‍ ഭ്രാന്ത് അതിന്റെ കൊടുമുടിയിലെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച സേട്ട് നാഗ്ജി ടൂര്‍ണമെന്റിന്റെ തുടര്‍ച്ചയെന്നോണം നടക്കുന്ന നാഗ്ജി ഇന്റര്‍ നാഷനല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രാന്റ് അംബാസഡറായാണ് താരം എത്തുന്നത്. രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ റൊണാള്‍ഡീഞ്ഞോയ്ക്ക് കടവ് റിസോര്‍ട്ടിലാണ് താമസമൊരുക്കിയിരിക്കുന്നത്. കരിപ്പൂര്‍ മുതല്‍ കടവ് റിസോര്‍ട്ട് വരെ വരെ റോഡിനിരുവശവും മനുഷ്യച്ചങ്ങല തീര്‍ത്ത് ആരാധകര്‍ അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിക്കും.

വൈകീട്ട് ആറിന് കോഴിക്കോട് കടപ്പുറത്തെ ഓപണ്‍ സ്‌റ്റേജില്‍ നടക്കുന്ന ചടങ്ങില്‍ നാഗ്ജി ട്രോഫി, റൊണാള്‍ഡീഞ്ഞോ, സേഠ് നാഗ്ജി കുടുംബാംഗങ്ങളില്‍ നിന്നും ഏറ്റുവാങ്ങും. ട്രോഫി ടൂര്‍്ണമെന്റ് സംഘാടകരായ കെഡിഎഫ്എ മുണ്ഡ്യാല്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് എല്‍എല്‍പി ഭാരവാഹികളെ ഏല്‍പ്പിക്കും. റൊണാള്‍ഡിഞ്ഞോയുടെ പ്രസംഗത്തിന് ശേഷം പുതിയ നാഗ്ജി ട്രോഫിയുമായി നഗരം വലംവയ്ക്കും. റൊണാള്‍ഡിഞ്ഞോ കൈയൊപ്പു ചാര്‍ത്തിയ ആരാധകര്‍ക്കിടയിലേക്ക് അടിക്കും. ലഭിക്കുന്നവര്‍ക്ക് അത് സ്വന്തമാക്കാം.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day