|    Jul 27 Thu, 2017 6:29 pm
FLASH NEWS
Home   >  Sports  >  Football  >  

നാഗ്ജി ആവേശത്തിന് ഇന്ന് കിക്കോഫ്

Published : 5th February 2016 | Posted By: G.A.G

NAGJEE

കോഴിക്കോട് : രണ്ടുപതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം കോഴിക്കോടന്‍ മണ്ണില്‍ നാഗ്ജി ഫുട്‌ബോള്‍ ആവേശമുയര്‍ന്നു. കോഴിക്കോട് കോര്‍പറേഷന്‍ ഇ എം എസ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് വിസില്‍ മുഴങ്ങുന്നതോടെ കാല്‍പന്തുകളിയെ നെഞ്ചിലേറ്റിയ മലബാറുകാരുടെ മനസിലും മൈതാനത്തും കിക്കോഫ്. ഈ മാസം 15 വരെ അരങ്ങേറുന്ന നാഗ്ജി ട്രോഫി ടൂര്‍ണമെന്റില്‍ നാല് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളിലായാണ് മല്‍സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
അര്‍ജന്റീനയുടെ അണ്ടര്‍ 23 ദേശീയ ടീം, റൊമാനിയന്‍ ക്ലബ് റാപ്പിഡ് ബുക്കാറസ്റ്റിന്റ്, ഇംഗ്ലണ്ടിലെ വാട്ട്‌ഫോര്‍ഡ് എഫ് സി, സ്‌പെയ്‌നിലെ ലെവാന്തേ യു ഡി, ബ്രസീലിയന്‍ ക്ലബ് അത്‌ലറ്റികോ പാരനെന്‍സ്, ജര്‍മനിയില്‍ നിന്നുള്ള ടിഎസ്‌വി 1860 മ്യൂണിച്ച്, ഹെര്‍ത ബിഎസ്‌സി എന്നിവയുടെ അണ്ടര്‍ 23 ടീമുകള്‍ക്ക് പുറമെ ഇന്ത്യയിലെ ഒരു ഐ ലീഗ് ടീമും മല്‍സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക