|    Apr 23 Mon, 2018 7:23 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

നാഗ്ജി അന്താരാഷ്ട്ര ഫുട്‌ബോള്‍: ആദ്യ ജയം പരാനെന്‍സിന്

Published : 6th February 2016 | Posted By: SMR

ടി പി ജലാല്‍

കോഴിക്കോട്: 36ാമത് അന്താരാഷ്ട്ര നാഗ്ജി ക്ലബ് ഫുട്‌ബോള്‍ ടുര്‍ണമെന്റിലെ ആദ്യജയം ബ്രസീലിയന്‍ ക്ലബ്ബ് അത്‌ലറ്റികോ പരാനെന്‍സിന്. ഇംഗ്ലണ്ടിലെ വാട്‌ഫോര്‍ഡ് എഫ്‌സിയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് പെലെയുടെ നാട്ടുകാര്‍ ആദ്യ ജയം നേടിയത്. 59ാംമിനിറ്റില്‍ 18ാം നമ്പര്‍ താരം ലൂയിസ് ഫിലിപ്പേയും 62ാം മിനിറ്റില്‍ ജാവോ പെഡ്രോയുമാണ് വിജയ ഗോളുകള്‍ നേടിയത്.
40000 ഓളം കാണികളെ ഉള്‍ക്കോള്ളാവുന്ന ഗാലറി ഏകേദശം മുക്കാല്‍ ഭാഗവും നിറഞ്ഞപ്പോള്‍ കാണികള്‍ക്കൊപ്പം കളിക്കാരും ആവേശം കൊണ്ടു. ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായിരുന്നില്ല.
ബ്രസീലിയന്‍ ക്ലബ്ബിന്റെ ടെച്ചോടെ തുടങ്ങിയ മല്‍സരത്തി ല്‍ ആദ്യം മുതല്‍ അവസാനം വരെ പരാനെന്‍സ് തന്നെ മികച്ചു നിന്നു. ആദ്യ പകുതിയുടെ നാലാം മിനിറ്റില്‍ ലൂയിസ് ഫിലിപ്പെയുടെ കിടിലന്‍ ക്രോസില്‍ കാ ല്‍വയ്ക്കാനാളുണ്ടായില്ല. 8ാം മിനിറ്റില്‍ വീണ്ടും ഇതേ മുന്നേറ്റം കണ്ടപ്പോള്‍ ഗോള്‍ വീഴുമെന്ന് കരുതിയെങ്കിലും വാട്‌ഫോര്‍ഡിന്റെ പ്രതിരോധനിരയുടെ ഇടപെടലില്‍ ഒഴിവായി. നിരന്തരം മുന്നേറിയ പരാനെന്‍സിന് 13ാം മിനിറ്റില്‍ ആദ്യ കോര്‍ണര്‍ ലഭിച്ചുവെങ്കിലും ഗോള്‍കീപ്പര്‍ ലൂക്ക് സിംപ്‌സണ്‍ ഉയര്‍ന്നു ചാടി പന്തു കൈയിലൊതുക്കി. 15ാം മിനിറ്റില്‍ ഇംഗ്ലണ്ട് ക്ലബ്ബ് ആദ്യ മുന്നേറ്റം നടത്തി. ഒറ്റയ്ക്ക് മുന്നേറിയ അലക്‌സ് ജാക്കുബിയാക്കിന്റെ ഗോള്‍ ശ്രമം പരാനെന്‍സ് ക്ലബ് കോര്‍ണറിന് വഴങ്ങിയൊഴിവാക്കി. ടോട്ടല്‍ ഫുട്‌ബോളിന്റെ ചാരുത പുറത്തെടുത്ത പരാനെ ന്‍സിന്റെ പന്തടക്കത്തിനു മുന്നി ല്‍ പതറുന്നതിനിടെ വാട്‌ഫോര്‍ ഡ് ഒറ്റപ്പെട്ട് മുന്നേറ്റം നടത്തിയതില്‍ കാണികള്‍ ആവേശം കൊള്ളുന്നതിനിടെ ഒന്നാംപകുതിയവസാനിച്ചു.
രണ്ടാം പകുതി തുടങ്ങി 12 മിനിറ്റ് പിന്നിടുമ്പോഴാണ് പരാനെ ന്‍സ് ആദ്യ ഗോള്‍ നേടുന്നത്. ബോക്‌സിലേക്ക് വന്ന പന്ത് ക്ലിയര്‍ ചെയ്യുന്നത് വാട്‌ഫോര്‍ഡ് ഡിഫന്റര്‍ ആന്ദ്രേ എല്‍ത്തീരിയോ പരാജയപ്പെട്ടു. ഓടിയടുത്ത ലൂയിസ് ഫിലിപ്പേ അവസരം മുതലാക്കി തൊടുത്ത കാര്‍പ്പറ്റ് ഷോട്ട് വാട്‌ഫോര്‍ഡ് ഗോള്‍കീപ്പറുടെ മുഴുനീളന്‍ ഡൈവിങിനെ പരാചജയപ്പെടുത്തി വല കുലുക്കി(1-0).
പ്രത്യാക്രമണത്തിന് ശ്രമി ഇംഗ്ലീഷ് ക്ലബ്ബ് കൂടുതല്‍ പ്രതിരോധത്തിലായി. ഇതോടെ രണ്ടാം ഗോളും ബ്രസീലിയന്‍ ക്ലബ് നേടി. 40 വാര അകലെ നിന്ന് ലഭിച്ച പന്തുമായി ഒറ്റയ്ക്ക് നേടിയ ജാവോ പെഡ്രോയുടെ ഗോള്‍ ടൂര്‍ണമെന്റ് കണ്ട ആദ്യ മികച്ച ഗോളായി. അഞ്ചോളം പ്രതിരോധ നിരക്കാരെ ഒന്നൊന്നായി കബളിപ്പിച്ച ശേഷം ഗോള്‍കീപ്പര്‍ ലൂക്ക് സിംസണേയും താരം നിഷ്പ്രഭനാക്കിയപ്പോള്‍ ഗാലറി ആര്‍ത്തിരമ്പി. ഗോള്‍ മടക്കാന്‍ വാട്‌ഫോര്‍ഡ് താരങ്ങ ള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും എല്ലാം ബ്രസീലിയന്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു.
പരാനെന്‍സ് നിരയില്‍ എല്ലാ താരങ്ങളും ഒത്തൊരുമയോടെ കളിച്ചപ്പോള്‍ ഗോള്‍കീപ്പര്‍ ലൂക്കാസ് മക്കനാന്‍ കാര്യമായി പരീക്ഷിക്കപ്പെട്ടില്ല.
ആന്‍ഡ്രേ ലൂയിസും ഗുസ്താവോ കാസ്‌കാര്‍ഡോയും വെസ് ലി ലീമയും ലൂയിസ് ഫിലിപ്പേയും ജാവോ പെഡ്രോയും മികച്ച പ്രകടനം കാഴ്ചവച്ചു. ഇംഗ്ലീഷ് നിരയില്‍ ജോര്‍ജ് ബയേഴ്‌സ് എന്ന 22കാരന്‍ മികച്ച കളികാഴ്ചവച്ചു.
ഗോള്‍കീപ്പര്‍ ലൂക്ക് സിംസണും മികച്ച സെവുകള്‍ നടത്തിയില്ലായിരുന്നുവെങ്കില്‍ ഇംഗ്ലീഷ് ക്ലബ്ബിന്റെ പരാജയ തോത് കൂടുമായിരുന്നു. കാണികള്‍ ഇഷ്ടപ്പെട്ട രാജ്യമായ ബ്രസീലിയന്‍ ക്ലബ്ബ് തന്നെ വിജയിച്ചതോടെ മികച്ച ഹര്‍ഷാരവങ്ങളോടെയാണ് കാണികള്‍ കളംവിട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss