|    Dec 17 Sun, 2017 11:53 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നാഗാലാന്‍ഡ് : ഗവര്‍ണറുടെ നിര്‍ദേശം മന്ത്രിസഭ തള്ളി; വിശ്വാസവോട്ട് തേടില്ല

Published : 14th July 2017 | Posted By: fsq

 

കോഹിമ: നാഗാലാന്‍ഡ് മുഖ്യമന്ത്രി ഷുര്‍ഹോസലി ലെസിത്‌സു 15നകം നിയമസഭയില്‍ വിശ്വാസവോട്ട് തേടണമെന്ന ഗവര്‍ണര്‍ പി ബി ആചാര്യയുടെ നിര്‍ദേശം സംസ്ഥാന മന്ത്രിസഭ തള്ളി. ഗവര്‍ണറുടെ നിര്‍ദേശം ചര്‍ച്ചചെയ്ത മന്ത്രിസഭ, നിയമസഭയുടെ അടിയന്തര സമ്മേളനം വിളിച്ചുകൂട്ടേണ്ടതില്ലെന്നു തീരുമാനിച്ചു.ഭരണകക്ഷിയായ നാഗാലാന്‍ഡ് പിപ്പീള്‍സ് ഫ്രണ്ടി (എന്‍പിഎഫ്) ന്റെ ആഭ്യന്തര കാര്യം ചര്‍ച്ചചെയ്യാനോ പരിഹരിക്കാനോ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടുന്നതില്‍ ന്യായീകരണമില്ലെന്നാണു സംസ്ഥാന മന്ത്രിസഭയുടെ ഉറച്ച അഭിപ്രായമെന്നു മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി പങ്കജ് കുമാറും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ടി ആര്‍ സെലിയാംഗ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് വിശ്വാസ വോട്ട് തേടാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. 60 അംഗ സഭയില്‍ 37 അംഗങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നാണ് സെലിയാംഗിന്റെ അവകാശവാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss