|    Aug 17 Fri, 2018 6:22 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നാഗാലാന്‍ഡില്‍ വെള്ളപ്പൊക്കം ശക്തം

Published : 1st August 2018 | Posted By: kasim kzm

കൊഹിമ: കനത്ത മഴയെ തുടര്‍ന്ന് നാഗാലാന്‍ഡില്‍ ശക്തമായ വെള്ളപ്പൊക്കം. തെസ്‌നാഗ് ജില്ലയിലാണ് വെള്ളപ്പൊക്കം കനത്ത നാശം വിതച്ചത്. ഇവിടെ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. ഹകുര്‍ ഗ്രാമത്തില്‍ അഞ്ചുപേര്‍ ഒലിച്ചുപോയി. ഗ്രാമത്തിലെ 25 വീടുകള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് നാഗാലാന്‍ഡ് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ ജോണി രൗങ്കമി പറഞ്ഞു. സംസ്ഥാന തലസ്ഥാനത്തെ ദേശീയപാതയും ഹൈക്കോടതി ജങ്ഷനും തകര്‍ന്നവയില്‍ ഉള്‍പ്പെടും.
അതിനിടെ, കനത്ത മഴയില്‍ യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലെത്തിയതോടെ പതിനായിരത്തിലധികം കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. കനത്ത മഴ കാരണം ഹരിയാനയിലെ ഹത്‌നികുണ്ഡ് തടയണയില്‍ നിന്ന് വന്‍തോതില്‍ ജലം തുറന്നുവിടുന്നതിനാല്‍ യമുനയില്‍ ഇനിയും ജലനിരപ്പ് ഉയരാനിടയുണ്ട്. നദിയില്‍ 23 സ്ഥലങ്ങളിലായി 67 ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തകര്‍ റോന്തുചുറ്റുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss