|    Jul 26 Wed, 2017 8:12 am
FLASH NEWS
Home   >  Todays Paper  >  page 9  >  

നാഗസാക്കി വാര്‍ഷികം ആചരിച്ചു

Published : 10th August 2016 | Posted By: SMR

ടോക്കിയോ: ജപ്പാനിലെ നാഗസാക്കിയില്‍ യുഎസ് ആറ്റംബോംബ് വര്‍ഷിച്ചതിന്റെ 71ാം വാര്‍ഷികം ആചരിച്ചു. ദുരന്തത്തിന്റെ അവശേഷിക്കുന്ന ഇരകളും മരണപ്പെട്ടുപോയവരുടെ ബന്ധുക്കളും അടക്കം ആയിരക്കണക്കിനു പേര്‍ വാര്‍ഷികാചരണ ചടങ്ങില്‍ പങ്കെടുത്തു. യുഎസ് ബോംബ് വര്‍ഷിച്ച സമയമായ രാവിലെ 11.02ന് ഒരു മിനിറ്റ് ജപ്പാന്‍ മൗനമാചരിച്ചു.
രണ്ടാം ലോകയുദ്ധത്തില്‍ യുഎസ് ജപ്പാനിലെ നാഗസാക്കിയില്‍ അണുബോംബ് വര്‍ഷിച്ചതിനെത്തുടര്‍ന്ന് 74,000 പേര്‍ തല്‍സമയം കൊല്ലപ്പെട്ടിരുന്നു. ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ച് 1,40,000 പേരെ കൊന്നൊടുക്കി മൂന്നാം ദിവസമായിരുന്നു യുഎസ് നാഗസാക്കി ആക്രമിച്ചത്. ലോകത്തെ ആണവായുധ നിര്‍മാര്‍ജനം എല്ലാ രാജ്യങ്ങളുടെയും കൂട്ടുത്തരവാദിത്തമാണെന്ന് ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ച നാഗസാക്കി മേയര്‍ തുമിഹിസ തയു പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക