|    Jun 21 Thu, 2018 8:01 pm
FLASH NEWS

നാഗമ്പടം മേല്‍പ്പാലം നിര്‍മാണം: നടത്തിപ്പു ചെലവ് പരിശോധിക്കുമെന്ന് റെയില്‍വേ പ്രതിനിധികള്‍

Published : 14th July 2016 | Posted By: SMR

കോട്ടയം: നാഗമ്പടത്തെ അപകടാവസ്ഥയിലുള്ള മേല്‍പ്പാലം സഞ്ചാര യോഗ്യമാക്കുന്നതിനു റെയില്‍വേ നിശ്ചയിച്ച നടത്തിപ്പു ചെലവ് പുനപരിശോധിക്കുമെന്ന് റെയില്‍വേ പ്രതിനിധികള്‍ അറിയിച്ചു.
എഡിഎം അജന്താ കുമാരിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. പാലത്തിന്റെ നിര്‍മാണച്ചെലവായ 15 ലക്ഷം രൂപ അടച്ചുകഴിഞ്ഞതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന അറിയിച്ചു.
നടത്തിപ്പു ചെലവായി റെയില്‍വേ ആവശ്യപ്പെടുന്ന 13.5 ലക്ഷം രൂപയുടെ കാര്യത്തിലാണ് തീരുമാനമുണ്ടാവേണ്ടത്. ഇതില്‍ ടിആര്‍ഡി ചെലവായ അഞ്ചു ലക്ഷം രൂപയാണ് പുനപരിശോധിക്കുമെന്ന് റെയില്‍വേ പ്രതിനിധികള്‍ അറിയിച്ചത്. സ്ലാബുകളും പാലത്തിന്റെ അടിയിലുള്ള ഇരുമ്പു ചാനലുകളും പൂര്‍ണമായും മാറ്റി സ്ഥാപിക്കണമെന്നും റെയില്‍വേ പ്രതിനിധികള്‍ അറിയിച്ചു.
പാലം നിര്‍മിക്കാനായി നഗരസഭ റെയില്‍വേക്കു നല്‍കിയ 45 ലക്ഷം രൂപയില്‍ ഏഴു ലക്ഷം രൂപ തിരികെ ലഭിക്കാനുണ്ടെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഈ തുക നടത്തിപ്പു ചെലവില്‍ കുറവു ചെയ്യാന്‍ കഴിയുമോ എന്നും പരിശോധിക്കും. എസ്റ്റിമേറ്റു തുക മുഴുവന്‍ അടച്ചാല്‍ മാത്രമേ ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ കഴിയൂ എന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. പാലത്തിലെ പ്രവേശനം പൂര്‍ണമായി അടച്ചിട്ടുണ്ടെന്ന് റെയില്‍വേ ഉദ്യോഗസ്ഥരും വെളിച്ചത്തിന് ക്രമീകരണം പുനസ്ഥാപിച്ചതായി നഗരസഭയും അറിയിച്ചു.
പാലത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ നേരത്തെ എസ്റ്റിമേറ്റ് എടുത്തിരുന്നു.
ഇതിനിടയില്‍ കേടുപാട് സംഭവിച്ച ഭാഗത്തു നിന്ന് വീണ്  കഴിഞ്ഞദിവസം ഒരാള്‍ മരിക്കുകയുണ്ടായി. വൈസ് ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജെയിംസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ് പുലിക്കുന്ന്, ഷൈലജ, കൗണ്‍സിലര്‍മാരായ ടി സി റോയി, എസ് ഗോപകുമാര്‍, സാബു പുളിമൂട്ടില്‍, ജോബി ജോണ്‍സണ്‍, ആര്‍ഡിഒ രാമദാസ്, ഡെപ്യൂട്ടി കലക്ടര്‍ ജയമോഹന്‍, റെയില്‍വേ ഡിവിഷണല്‍ സീനിയര്‍ എന്‍ജിനീയര്‍ ചന്ദ്രശേഖര്‍, മറ്റ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss