|    Jan 17 Tue, 2017 6:32 am
FLASH NEWS

നാഗമ്പടം നടപ്പാലം നിര്‍മാണത്തെ ചൊല്ലി നഗരസഭാ കൗണ്‍സിലില്‍ വാക്കേറ്റം

Published : 9th July 2016 | Posted By: SMR

കോട്ടയം: നാഗമ്പടം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്ന് എംസി റോഡിലേക്കുള്ള നടപ്പാലത്തിന്റെ നിര്‍മാണത്തെ ചൊല്ലി ഇന്നലെ നടന്ന നഗരസഭയുടെ അടിയന്തര കൗണ്‍സിലില്‍ വാക്കേറ്റം. ഭരണ പ്രതിപക്ഷ ഭേദമന്യേയാണ് അംഗങ്ങള്‍ എന്‍ജിനീയറിങ് വിഭാഗത്തിനും സെക്രട്ടറിക്കും നേരെ തിരിഞ്ഞത്. റെയില്‍വേ കഴിഞ്ഞ രണ്ടാം തിയ്യതി അടച്ചുപൂട്ടിയ നടപ്പാലം പുനര്‍നിര്‍മിക്കാന്‍ 15 ലക്ഷം രൂപയാണ് വേണ്ടത്. ഇതിനൊപ്പം നിര്‍മാണ മേല്‍ നോട്ട ചെലവിനായി 13 ലക്ഷം രൂപയും അടയ്ക്കണമെന്നാണ് റെയില്‍വേ നിലപാട്.
എന്നാല്‍ 15 ലക്ഷം രൂപ മാത്രമേ അടയ്ക്കാനാവൂ എന്നാണ് നഗരസഭയുടെ പക്ഷം. ഇതോടെയാണ് പാലം നിര്‍മാണം അനിശ്ചിതമായി നീളുന്നത്. കഴിഞ്ഞ ദിവസം എഡിഎമ്മിന്റെ മധ്യസ്ഥതയില്‍ റെയില്‍വേയും നഗരസഭയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഫലം കണ്ടില്ല. ഇതേ തുടര്‍ന്നാണ് അടിയന്തര കൗണ്‍സില്‍ ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. അതേ സമയം വാര്‍ഡ് കൗണ്‍സിലറെ പോലും അറിയിക്കാതെയാണ് എഡിഎമ്മിന്റെ ചര്‍ച്ച നടന്നതെന്ന് കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ അംഗങ്ങള്‍ ബഹളം തുടര്‍ന്നതോടെ എംപിയുടെ സാന്നിധ്യത്തില്‍ റെയില്‍വേയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന കൗണ്‍സിലിനെ അറിയിച്ചു. 2000ല്‍ നഗരസഭയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് റെയില്‍വേ നടപ്പാലം നിര്‍മിച്ചത്. അപകടാവസഥയിലായതിനെ തുടര്‍ന്നാണ് റെയില്‍വേ ഇതിലൂടെയുള്ള സഞ്ചാരം തടഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക