|    Jun 21 Thu, 2018 12:04 pm
FLASH NEWS

നാക് അംഗീകാരം: കാലിക്കറ്റ് വാഴ്‌സിറ്റിക്ക് തിരിച്ചടിയാവും

Published : 27th July 2016 | Posted By: SMR

തേഞ്ഞിപ്പലം: നാക്(നാഷനല്‍ അസ്സെസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍)ന്റെ അംഗീകാരം നേടിയെടുക്കാന്‍ ലക്ഷക്കണക്കിനു രൂപ സര്‍വകലാശാല ചെലവഴിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ ഇതിനു തിരിച്ചടി നേരിടുമെന്ന് വിലയിരുത്തപ്പെടുന്നു. 120ലധികം പഠനബോര്‍ഡുകള്‍ ഇതുവരെ പുനസംഘടിപ്പിക്കാത്തതിനാല്‍ നാക് സന്ദര്‍ശനവേളയില്‍ സര്‍വകലാശാലയില്‍ നിയമപരമായി ഒരു പഠനബോര്‍ഡും ഇപ്പോള്‍ നിലവിലില്ല.
വിവിധ കോഴ്‌സുകളുടെ ഈക്വലന്‍സി, സിലബസ്, പരീക്ഷാ സ്‌കീം, ഗവേഷക ഗൈഡുമാരുടെ അംഗീകാരം തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ നിയമപരമായി അംഗീകരിക്കേണ്ട പഠനബോര്‍ഡുകളില്‍ ഒന്നുപോലും രൂപീകരിക്കാത്തതിനാല്‍ നിരവധി വിദ്യാര്‍ഥികളുടെ തുടര്‍പഠനം, ജോലികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവതാളത്തിലാണ്. തുല്യതാ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിനാല്‍ നിരവധിയാളുക ള്‍ക്ക് ഉയര്‍ന്ന പഠനത്തിനുള്ള പ്രവേശനം നേടുന്നതിനോ ജോലികളില്‍ പ്രവേശിക്കുന്നതിനോ സാധിച്ചിട്ടില്ല.
വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ അംഗീകാരം വീണ്ടെടുക്കാന്‍ യുജിസിയില്‍ നിന്നു സര്‍വകലാശാലയ്ക്ക് കഴിയാത്തതിനാല്‍ യുജിസിയുടെ അംഗീകാരമില്ലാത്ത സര്‍വകലാശാലയുടെ ഡിഗ്രി, പിജി കോഴ്‌സുകളിലെ പ്രവേശനത്തിന് ആളുകള്‍ മടിക്കുകയാണ്. യുജിസിയുടെ നിര്‍ദേശത്തിന് വിരുദ്ധമായി പാരലല്‍ കോളജുകള്‍ക്ക് കൗണ്‍സിലിങ് സെന്റര്‍ എന്ന പദവി നല്‍കിയതായിരുന്നു വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ അംഗീകാരം യുജിസി റദ്ദാക്കാനുള്ള കാരണം. സര്‍വകലാശാലയെ ചോദ്യം ചെയ്ത് ഇപ്പോഴും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കൗ ണ്‍സിലിങ് സെന്റര്‍ എന്ന ബോ ര്‍ഡ് വച്ചാണ് പാരല ല്‍ കോളജുകള്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്നത്.
18 വര്‍ഷമായി കാലിക്കറ്റില്‍ നിലനിന്നിരുന്ന നിര്‍ബന്ധിത സാമൂഹിക സേവനം നിര്‍ത്തലാക്കിയത് നാകിന്റെ എ സ്റ്റാര്‍ പദവിക്ക് തിരിച്ചടി നേരിടാന്‍ കാരണമാവും. വിദ്യാര്‍ഥികളില്‍ സാമൂഹികബോധം വളര്‍ത്തുന്ന സര്‍വകലാശാലയുടെ സിഎസ്എസ് മുന്‍ വര്‍ഷങ്ങളിലെ നാക് സംഘം അഭിനന്ദിച്ചിരുന്നു. കൂടാതെ യുജിസി രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളോടും വിദ്യാര്‍ഥികളില്‍ സാമൂഹ്യബോധമുണ്ടാക്കുന്ന കാര്യത്തി ല്‍ സിലബസില്‍ ഉള്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു വിപരീതമായാണ് നിര്‍ബന്ധിത സാമൂഹിക സേവനം ഇപ്പോള്‍ നിര്‍ത്തലാക്കിയത്. ഇത്തരം കാര്യങ്ങളില്‍ സര്‍വകലാശാലക്ക് നെഗറ്റീവ് മാര്‍ക്ക് കിട്ടുമെന്ന് വിലയിരുത്തുന്നതിനാല്‍ ഇപ്പോഴുള്ള ഡി ഗ്രേഡില്‍ നിന്ന് എയില്‍ എത്തിക്കാനുള്ള വാഴ്‌സിറ്റിയുടെ ശ്രമം നാക് സംഘത്തിന്റെ സന്ദര്‍ശനം പൂര്‍ത്തിയായാലേ പുറത്തറിയൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss