|    Mar 25 Sat, 2017 3:41 am
FLASH NEWS

നാക്ക് പിഴച്ച് സുധാകരനും; അഞ്ജു ബോബി ജോര്‍ജിനെ ജിമ്മി ജോര്‍ജിന്റെ ഭാര്യയാക്കി

Published : 10th June 2016 | Posted By: SMR

കണ്ണൂര്‍: കായികമന്ത്രി ഇ പി ജയരാജന്റെ ബോക്‌സിങ് താരം മുഹമ്മദലിയെക്കുറിച്ചുള്ള അബദ്ധ പ്രസ്താവനയ്ക്കു പിന്നാലെ മുന്‍ കായികമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരനും പ്രസ്താവനയില്‍ അക്കിടിപറ്റി. അഞ്ജു ബോബി ജോര്‍ജിനെ മന്ത്രി ജയരാജന്‍ അപമാനിച്ച വിവാദ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുന്നതിനിടെയാണു ഭീമാബദ്ധം പറ്റിയത്.
ഇ പി ജയരാജനെതിരേ കത്തിക്കയറിയ കെ സുധാകരന്‍, അഞ്ജു ബോബി ജോര്‍ജിനെ ആര്‍ക്കാണ് അറിയാത്തത്; അവരെ മാത്രമല്ല അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്, ജിമ്മി ജോര്‍ജിന്റെ കുടുംബം എല്ലാം കായികരംഗത്തു ജീവിതമര്‍പ്പിച്ചവരാണെന്നായിരുന്നു സുധാകരന്റെ അബദ്ധ പ്രസ്താവന. പരാമര്‍ശത്തിലെ തെറ്റ് തിരിച്ചറിയാതെ കെ സുധാകരന്‍ ജയരാജനെതിരെയുള്ള ആരോപണം തുടരുകയായിരുന്നു.
ഇത്രയും ദിവസംകൊണ്ട് ഇത്രയേറെ അബദ്ധജടിലങ്ങ ള്‍ എഴുന്നള്ളിച്ച ഒരു കായികമന്ത്രിയാണു ജയരാജന്‍. കായികരംഗവുമായി പുലകുളി ബന്ധമില്ലെന്ന് അജ്ഞതയിലൂടെ കേരളത്തെയും ലോകത്തെയും അറിയിച്ചിരിക്കുകയാണ്. ജയരാജനെ ആ സ്ഥാനത്തുനിന്നു മാറ്റാനുള്ള ഔചിത്യബോധമെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കണമെന്നും സുധാകരന്‍ തുടര്‍ന്ന് ആവശ്യപ്പെട്ടു.

(Visited 63 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക