|    Oct 19 Thu, 2017 11:55 pm
Home   >  Kerala   >  

നാക്കുപിഴ: ബക്രീദിന് പകരം റമദാന്‍ ആശംസിച്ച് കായികമന്ത്രി

Published : 12th September 2016 | Posted By: G.A.G

ep jayarajanതിരുവനന്തപുരം: കായികമന്ത്രി ഇ പി ജയരാജന് വീണ്ടും നാക്കു പിഴച്ചു. ഒളിംപിക്‌സില്‍ പങ്കെടുത്ത സംസ്ഥാനത്തെ കായികതാരങ്ങള്‍ക്കു വേണ്ടി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലായിരുന്നു മന്ത്രിക്ക് അബദ്ധം പിണഞ്ഞത്. തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയമാണ് വേദി.
ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ചു കൊണ്ടു തുടങ്ങിയപ്പോള്‍ തന്നെ മന്ത്രിയുടെ നാക്കുപിഴയും തുടങ്ങിയിരുന്നു. ദിപ കര്‍മാക്കറിനെ ദിപ കര്‍മാര്‍ക്കറാക്കിയതിന്റെ അമ്പരപ്പ് മാറുന്നതിനു മുമ്പേ സാക്ഷി മാലിക് മാലി സാക്ഷിക്കായി. തുടര്‍ന്നങ്ങോട്ട് നാക്കുപിഴയും അബദ്ധവും ശീലമായി.
അവസാനം ബക്രീദിനെ റമദാനെന്നു വിശേഷിപ്പിച്ച മന്ത്രി റമദാന്‍ ഓണം ആശംസകള്‍ അറിയിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക