|    Jun 23 Sat, 2018 6:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നാക്കുപിഴയില്‍ വിശദീകരണവുമായി തിരുവഞ്ചൂര്‍ : നാവുപിഴയ്ക്കു കാരണം ഷുഗര്‍ കുറഞ്ഞത്

Published : 3rd May 2017 | Posted By: fsq

 

തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ സംസാരിക്കുമ്പോള്‍ നേരിട്ട നാക്കുപിഴയില്‍ വിശദീകരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പൊമ്പിളൈ ഒരുമൈയെക്കുറിച്ചു തിരുവഞ്ചൂര്‍ പരാമര്‍ശിച്ചപ്പോള്‍ തനിക്ക് മണിച്ചിത്രത്താഴ് സിനിമയിലെ നാഗവല്ലിയെ ഓര്‍മവന്നെന്ന് ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത എ എം ആരിഫ് പറഞ്ഞതാണ് വിശദീകരണം നല്‍കാന്‍ തിരുവഞ്ചൂരിനെ പ്രേരിപ്പിച്ചത്. നാക്കുപിഴച്ചത് വൈറലായിട്ടുണ്ടെന്ന് ആരിഫ് പറഞ്ഞതോടെ തിരുവഞ്ചൂര്‍ ചാടിയെഴുന്നേറ്റു. ഒരംഗത്തിന്റെ നാക്കുപിഴയെ പരിഹസിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം സ്പീക്കറോട് പരാതിപ്പെട്ടു. സംഭവദിവസം തന്റെ രക്തത്തിലെ ഷുഗര്‍ കുറഞ്ഞതാണ് നാവുപിഴയ്ക്കാന്‍ കാരണമായത്. ഭരണപക്ഷം അതു പറഞ്ഞ് തന്നെ ആക്ഷേപിക്കുകയാണ്. മനുഷ്യത്വരഹിതമാണ് ഭരണപക്ഷ നടപടിയെന്നും വികാരഭരിതനായി തിരുവഞ്ചൂര്‍ പറഞ്ഞു. അന്നത്തെ ദിവസം തനിക്കൊപ്പം ഭരണപക്ഷത്തെ ചിലര്‍ക്കും നാക്കുപിഴച്ചിരുന്നു. അതു പുറത്തുപറഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താവും. തനിക്കുണ്ടായ നാവുപിഴയുടെ പേരില്‍ ഭരണപക്ഷം നടത്തിയ പരാമര്‍ശങ്ങള്‍ സഭാരേഖയില്‍ നിന്ന് നീക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. തിരുവഞ്ചൂരിന്റേത് നാവുപിഴയാണെന്ന് ആര്‍ക്കും മനസ്സിലാവുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss