|    Dec 14 Fri, 2018 10:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നസിറുദ്ദീന്‍ വധം: പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

Published : 1st December 2018 | Posted By: kasim kzm

കോഴിക്കോട്: യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കുറ്റിയാടി വേളം പുത്തലത്തെ നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും.
ഒന്നാം പ്രതി കപ്പച്ചേരി ബഷീര്‍, രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രു എന്നിവരെയാണു കോഴിക്കോട് അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സുരേഷ് കുമാര്‍ ശിക്ഷിച്ചത്. ഒരു ലക്ഷം രൂപയാണ് പിഴ. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷയനുഭവിക്കേണ്ടി വരും. ഏഴ് പ്രതികളുണ്ടായിരുന്ന കേസില്‍ ബാക്കിയുള്ള അഞ്ചു പ്രതികളെ കഴിഞ്ഞ ദിവസം വെറുതെവിട്ടിരുന്നു. കോടതി ഒന്നിലാണ് വിചാരണ നടന്നത്. 47 സാക്ഷികളെ വിസ്തരിച്ചു. 2016 ജൂലൈ 15നു രാത്രിയായിരുന്നു നസീറുദ്ദീന്‍ കൊല്ലപ്പെട്ടത്. ഒന്നാം സാക്ഷിയും നസിറുദ്ദീന്റെ പിതൃസഹോദര പുത്രനുമായ അബ്ദുല്‍ റഊഫിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ വേളം ചേരാപുരത്തെ അനന്തോത്ത് സലഫി മസ്്ജിദിന് സമീപം വച്ച് തടഞ്ഞുനിര്‍ത്തി കൊല നടത്തിയെന്നാണു കേസ്. സി കെ ശ്രീധരനാണ് ഈ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. അഡ്വ. പി കെ ചന്ദ്രശേഖരന്‍ സഹായിയായി. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. രാജു അഗസ്റ്റ്യന്‍, റഫീഖ് എന്നിവരും ഹാജരായി. കുറ്റിയാടി എസ്‌ഐ സായൂജ് കുമാര്‍, സിഐമാരായ ലതിഷ്, സജീവന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
മകന്‍ നസിറുദ്ദീനെ കൊലപ്പെടുത്തിയവര്‍ക്ക് കോടതി വിധിച്ച ശിക്ഷയില്‍ തൃപ്തനാണെന്ന് പിതാവ് കെ പി അസീസ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss