|    Jan 17 Tue, 2017 10:28 am
FLASH NEWS

നഷ്ടപ്പെട്ട പിജി സീറ്റുകള്‍ വീണ്ടെടുക്കാന്‍ നടപടി സ്വീകരിക്കും: ഡിഎംഇ

Published : 10th October 2016 | Posted By: SMR

ഗാന്ധിനഗര്‍: ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിന്റെ സുമഗമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവനക്കാരെ ഉടന്‍ നിയമിക്കുമെന്നും നവീകരിച്ച അണുനശീകരണ വിഭാഗം പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാ ബീവി. ജനറല്‍ സര്‍ജറി വിഭാഗത്തില്‍ നഷ്ടപ്പെട്ട പി ജി കോഴ്‌സിന്റെ അംഗീകാരം വീണ്ടെക്കാനുള്ള തീരുമാനവും കൈക്കൊണ്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തിയ ശേഷമാണ് ഡിഎംഇ ഇക്കാര്യം വ്യക്തമാക്കിയത്. അത്യാഹിത വിഭാഗത്തിലെ പ്രവര്‍ത്തന രഹിതമായിരുന്ന എക്‌സ്‌റേ യൂനിറ്റ് പ്രവര്‍ത്തന ക്ഷമമാക്കാന്‍ പുതിയ എക്‌സ്‌റേ മിഷന്‍ വാങ്ങാന്‍ ആശുപത്രി അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. പൂതുതായി ആരംഭിക്കുന്ന അത്യാഹിത വിഭാഗം കെട്ടിടം നിര്‍മാണ ജോലി വേഗത്തിലാക്കാനും എല്ലാ വാര്‍ഡുകളും നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനം നടക്കാനും അനുമതി നല്‍കി.
അപകടത്തില്‍പ്പെട്ട് അതീവ ഗുരുരമായി എത്തുന്നവരെ കിടത്തുന്ന തീവ്ര പരിചരണ വിഭാഗമാണ് ക്രിറ്റിക്കള്‍ കെയര്‍ യൂനിറ്റിന്റെ നിര്‍മാണം പ്രവര്‍ത്തനം കഴിഞ്ഞ ഒരു വര്‍ഷം പിന്നിട്ടിട്ടും ജീവനക്കാരുടെ കുറവു മൂലമാണ് രോഗികള്‍ക്കായി തുറന്നുകൊടുക്കാതിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ശക്തമായ നിര്‍ബന്ധം മൂലം കഴിഞ്ഞ ആഗസ്ത് എട്ടിന് ഈ യൂനിറ്റിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തിരുന്നു. ആധുനിക ചികില്‍സ സൗകര്യങ്ങളുള്ള ഇവിടെ 24 കിടക്കകള്‍ ഉണ്ട്. രണ്ട് രോഗികള്‍ക്ക് ഒരു നഴ്‌സ് എന്ന അനുപാതമുണ്ടെങ്കിലേ രോഗിക്ക് ശരിയായ പരിചരണം നല്‍കാനാവൂ.
എന്തായാലും മറ്റുള്ള യൂനിറ്റില്‍ ഉള്ളതില്‍ കൂടുതല്‍ ജീവനക്കാരെ ഇവിടെ നിയമിക്കും. രോഗികളെ ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള ഉപകരണങ്ങല്‍ വിമുക്തമാക്കുന്ന വിഭാഗമാണ് സെന്‍ട്രല്‍ സ്റ്റെറിലൈസേഷന്‍ ഡിപാര്‍ട്ട്‌മെന്റ്. ഇതിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും ആവശ്യമായ ടെക്‌നീഷ്യന്മാര്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം നടക്കുന്നില്ല. അണുവിമാക്തമാക്കുന്ന ഉപകരണങ്ങള്‍ ട്രോളിയില്‍ ആക്കി ജവനക്കാര്‍ തള്ളിയാണ് തിയേറ്ററില്‍ എത്തിക്കുന്നത്. ഇത് പിന്നീട് അണുബാധയുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.
അണുവിമുതമാക്കിയ ശേഷം യന്ത്രത്തിന്റെ സഹായത്തോടെ ശസ്ത്രക്രിയ തിയേറ്ററില്‍ മേശപ്പുറത്ത് ഉപകരണങ്ങള്‍ എത്തുന്നതാണു പുതിയ സംവിധാനം.
ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണമായ തോതില്‍ ആരംഭിക്കാനും ടെക്‌നീഷ്യന്മാരെ നിയമിക്കുമെന്നും ഡിഎംഇ പറഞ്ഞു. രോഗികള്‍ക്ക് കിടക്കകളുടെ ലഭ്യത കുറവ്, പിജി വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ലൈബ്രറി, മറ്റ് സംവിധാനങ്ങളുടെ കുറവ് എന്നിവ ഇല്ലാത്തതാണ് പിജി സീറ്റുകളുടെ അംഗീകാരം നഷ്ടമാവാന്‍ കാരണം. അതിനാല്‍ 10 സീറ്റുകള്‍ നഷ്ടപ്പെട്ട ജനറല്‍ സര്‍ജറി വിഭാഗത്തിന് അംഗീകാരം വീണ്ടെടുക്കാന്‍ സര്‍ക്കാരുമായി ആലോചിച്ച് തീരുമാനമെടുക്കും.
മെഡിസിന്‍ 14, ഫോറന്‍സിക് രണ്ട്, മൈക്രോ ബയോളജി രണ്ട്, പിഎംആര്‍ രണ്ട് എന്നി പിജി സീറ്റുകളാണ് നഷ്ടപ്പെട്ടത്. ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍, ഡോ. ആര്‍ പി രഞ്ചിന് എന്നിവരെ കൂടാതെ വകുപ്പ് മേധാവികളും ഡിഎംഇക്ക് ഒപ്പമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക