|    Aug 23 Wed, 2017 11:46 am

നഷ്ടപ്പെട്ട പണവും രേഖകളും വിദേശ മലയാളിക്ക് മടക്കി നല്‍കി ആദിവാസി ഗൈഡ് മാതൃകയായി

Published : 4th August 2017 | Posted By: fsq

 

കുമളി: തേക്കടി സന്ദര്‍ശിക്കാനെത്തിയ വിദേശ മലയാളിയുടെ നഷ്ടപ്പെട്ട പണവും രേഖകളും അടങ്ങിയ ബാഗ് തിരികെ നല്‍കി പെരിയാര്‍ കടുവാ സങ്കേതത്തിലെ ആദിവാസി ഗൈഡ് മാതൃകയായി. പെരിയാര്‍ കടുവാ സങ്കേതത്തിലെ വാച്ചറും കുമളി പളിയക്കുടി ആദിവാസി കോളനിയിലെ കാണിക്കാരനുമായ അരുവിയുടെ സത്യസന്ധതയാണ് ഒരിക്കല്‍ കൂടി തേക്കടിയുടെ യശ്ശസ് ഉയര്‍ത്തിയത്. യുഎഇ പൗരത്വമുള്ള കോട്ടയം സ്വദേശിയായ ലെച്ചുവിന്റെ പഴ്‌സാണ് കഴിഞ്ഞ ദിവസം തേക്കടി സന്ദര്‍ശനത്തിനിടെ നഷ്ടമായത്. മരുഭൂമിയില്‍ ഓടിക്കുന്ന ഹമ്മര്‍ വാഹനവുമായാണ് ഇയാള്‍ കുടുംബ സമേതം തേക്കടിയില്‍ എത്തിയത്. ലെച്ചുവും കുടുംബവും ബോട്ടിങ് കഴിഞ്ഞു തിരികെയെത്തിയതിനു ശേഷമാണ് പഴ്‌സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. വനപാലകരെ അറിയിച്ചതിനെ തുടര്‍ന്ന് ബോട്ടിലും ലാന്റിങിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും ബാഗ് കണ്ടെത്താന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ നിരാശയോടെ ഇവര്‍ തേക്കടിയില്‍ നിന്നു മടങ്ങി. എന്നാല്‍ ഇന്നലെ രാവിലെ ജോലിയുടെ ഭാഗമായി ലാന്റിങിലെ കെടിഡിസിയുടെ അരണ്യ നിവാസ് ഹോട്ടലിനു സമീപത്തു കൂടി നടന്നു വരുന്നതിനിടെ പെരിയാര്‍ കടുവാ സങ്കേതത്തിലെ വാച്ചറും കുമളി പളിയക്കുടി ആദിവാസി കോളനിയിലെ കാണിക്കാരനുമായ അരുവിയുടെ ശ്രദ്ധയിലാണ് ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. അരുവിയുടെ പരിശോധനയില്‍ ബാഗിനുള്ളില്‍ വിദേശ കറന്‍സികളും വാഹനത്തിന്റേത് ഉള്‍പ്പെടെയുള്ള രേഖകളും കണ്ടതോടെ ഇവ പെരിയാര്‍ കടുവാ സങ്കേതം തേക്കടി റേഞ്ച് ഓഫിസര്‍ എന്‍ പി സജീവനെ ഏല്‍പ്പിച്ചു. വിവരം ലഭിച്ചതോടെ ലച്ചു പെരിയാര്‍ കടുവാ സങ്കേതം ഡപ്യൂട്ടി ഡയറക്ടര്‍ ശില്‍പ്പ വി കുമാറില്‍ നിന്ന് ലച്ചു ബാഗ് ഏറ്റു വാങ്ങി. ബാഗിനുള്ളില്‍ വിദേശ കറന്‍സി ഉള്‍പ്പെടെ 81,000ത്തോളം രൂപയും ഹമ്മര്‍ വാഹനത്തിന്റെത് ഉള്‍പ്പെടെ വിവിധ രേഖകളുമാണ് ഉണ്ടായിരുന്നത്. അരുവിയെയും പെരിയാര്‍ കടുവാ സങ്കേതത്തിലെ മുഴുവന്‍ ആളുകള്‍ക്കും നന്ദി അറിയിച്ചു. മാത്രമല്ല താന്‍ ഒരിക്കല്‍ കൂടി ലോക പ്രശ്‌സ്ത വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയില്‍ എത്തുമെന്നും അന്ന് അരുവി ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള സമ്മാനങ്ങള്‍ തന്റെ കൈവശമുണ്ടാവുമെന്നും അറിയിച്ചു നിറഞ്ഞ ഹൃദയത്തോടെയാണ് ലെച്ചു നാട്ടിലേക്കു മടങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക