നഷ്ടപരിഹാരം വീതംവയ്ക്കല്‍; രക്തസാക്ഷിയുടെ മാതാവും വിധവയും നിയമയുദ്ധത്തില്‍
Published : 28th July 2016 | Posted By: SMR
കേന്ദ്രപാറ (ഒഡീഷ): കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ജവാന്റെ കുടുംബത്തിനു ലഭിച്ച നഷ്ടപരിഹാരത്തുക വീതംവയ്ക്കാന്‍ മാതാവും വിധവയും 17 വര്‍ഷമായി നിയമയുദ്ധത്തില്‍. 1999 ജൂണ്‍ 28നാണ് ഒഡീഷ സ്വദേശിയായ ലാന്‍സ് നായക് സച്ചിദാനന്ദ മല്ലിക് കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചത്. നാവികസേനയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്ന് ജവാന്റെ കുടുംബത്തിന് 22.7 ലക്ഷം രൂപ നഷ്ടപരിഹാരം നല്കി.
സച്ചിദാനന്ദ മല്ലികിന്റെ വിധവ നിവേദിതയ്ക്ക് സര്‍ക്കാര്‍ ജോലിയും പൂര്‍ണ കുടുംബപെന്‍ഷനും അനുവദിക്കുകയും ചെയ്തു. കൂടാതെ മറ്റ് സന്നദ്ധ സംഘടനകളും വ്യക്തികളും സാമ്പത്തികസഹായം നല്‍കുകയും ചെയ്തിരുന്നു. നിവേദിതയായിരുന്നു സര്‍ക്കാര്‍ സഹായമടക്കം കൈപ്പറ്റിയിരുന്നത്. എന്നാല്‍, ഒരു വര്‍ഷത്തിനകം സച്ചിദാനന്ദ മല്ലികിന്റെ മാതാവ് മാലതി ലത നഷ്ടപരിഹാരത്തുകയില്‍ പങ്ക് അവകാശപ്പെട്ട് കോടതിയെ സമീപിച്ചു. തുടര്‍ന്ന് 2007ല്‍ കേന്ദ്രപാറ സിവില്‍കോടതി ഹിന്ദു പിന്തുടര്ച്ചാവകാശ നിയമപ്രകാരം ജവാന്റെ മാതാവിന് നഷ്ടപരിഹാരത്തുകയുടെ മൂന്നിലൊന്നിന് അവകാശമുണ്ടെന്ന് ഉത്തരവിട്ടു.
നിവേദിതയും പ്രായപൂര്‍ത്തിയാവാത്ത മകനും കീഴ്ക്കോടതി വിധിക്കെതിരേ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്കി. മകന് ഇപ്പോള്‍ പ്രായപൂര്‍ത്തിയായി. മാതാവിന് നഷ്ടപരിഹാരത്തുകയില്‍ അവകാശമുണ്ടെന്ന് എക്സ് സര്‍വീസ്മെന്‍ അസോസിയേഷന് പ്രസിഡന്റ് മഹേശ്വര് കര് അഭിപ്രായപ്പെട്ടു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.